Idukki വാര്‍ത്തകള്‍
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ ഇടുക്കി ജില്ലയിൽ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബര്‍ 17 രാവിലെ 10 ന് തൊടുപുഴയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാഠ മാനേജര്‍ ഓഫീസില്‍ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകലും, പകർപ്പുകളുമായി അഭിമുഖത്തിന് എത്തേണ്ടതാണ്. പതിനഞ്ചുപേരില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ എഴുത്ത് പരീക്ഷ ഉണ്ടാകും. യോഗ്യത എ എൻ എം , എം എസ് ഓഫീസ് .
കല്ലാര്‍ ആയുര്‍വേദ ആശുപത്രിയിലാണ് ഒഴിവുള്ളത് .പ്രതിമാസ വേതനം 13500 രൂപ. പ്രായപരിധി 40 വയസ് .കൂടുതൽ വിവരങ്ങൾക്ക് 9495578090, 8113813340.