ശ്രീരാമനായി ബിഗ് സ്‌ക്രീനിൽ എത്താനായത് ഭാഗ്യം; രൺബീർ കപൂർ
നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രാമായണം ഇതിവൃത്തമായി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം രാമായണയുടെ വിശദാംശങ്ങൾ പങ്കുവെച്ചു നടൻ രണ്‍ബീര്‍ കപൂര്‍. ജിദ്ദയിൽ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത രൺബീർ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധായകനായ നിതേഷ് തിവാരിയുടെ സംവിധാനത്തെയും സിനിമയെയും കുറിച്ചും പ്രതികരിക്കുകയുണ്ടായി. ശ്രീരാമനെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഭാഗ്യവും വിനയവും തോന്നുന്നുവെന്നും ചിത്രത്തിൻ്റെ നിർമ്മാതാവ് നമിത് മൽഹോത്ര പ്രോജക്റ്റിനോടുള്ള കാണിക്കുന്ന അർപ്പണബോധത്തെ പറ്റിയും രൺബീർ കപൂർ വാചാലനായി. രണ്ട് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയതായും ഉടൻ തന്നെ രണ്ടാം ഭാഗം ചിത്രീകരിക്കുമെന്നും രൺബീർ കൂട്ടിച്ചേർത്തു.
നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോ നിർമിക്കുന്ന ചിത്രത്തിൽ രൺബീർ കപൂർ, സായി പല്ലവി ,യാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. രാമായണ ഒന്നാം ഭാഗം 2026 ലെ ദീപാവലിയിൽ റിലീസ് ചെയ്യും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നമിത് മല്‍ഹോത്ര പുറത്തുവിട്ടിരിന്നു. സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന അമ്പിന്റെ ചിത്രമാണ് ആദ്യ പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്.
5000 വര്‍ഷത്തിലധികമായി ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തില്‍ പതിഞ്ഞിട്ടുള്ള ഈ ഇതിഹാസം വെള്ളിത്തിരയില്‍ എത്തിക്കാന്‍ സാധിക്കുന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. നമ്മുടെ ടീമിന്റെ പരിശ്രമത്തില്‍ ഈ സിനിമ രൂപപ്പെടുന്നത് കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ആളുകള്‍ക്കായി നമ്മുടെ സംസ്‌കാരവും ചരിത്രവും സത്യവും ഏറ്റവും ആധികാരികമായാണ് രാമായണത്തില്‍ ചിത്രീകരിക്കുന്നത്. ഞങ്ങളുടെ ഈ ഇതിഹാസത്തെ ഏറ്റവും അഭിമാനത്തോടെ ആളുകള്‍ സ്വീകരിക്കും പോസ്റ്റര്‍ പങ്കുവെച്ച് നിര്‍മാതാവ് കുറിച്ചു.