സിഎച്ച്ആര്‍ വിഷയത്തില്‍ ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയും ഭൂപ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുക, ഇടുക്കി ജനതയോടൊപ്പം നില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി 20ന് രാവിലെ 10 മുതല്‍ വൈകിട്ട് 6വരെ കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ യുവജനകൂട്ടായ്മ നടത്തും.
യുവജന കൂട്ടായ്മ
സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.
സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി എം ജെ മാത്യു, സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ്, അഡ്വ. എ രാജ എംഎല്‍എ, മുന്‍ എംപി ജോയ്‌സ് ജോര്‍ജ്, ജില്ലാ ട്രഷര്‍ ബി അനൂപ് എന്നിവര്‍ സംസാരിക്കും.
കോണ്‍ഗ്രസാണ് ജില്ലയിലെ ഭൂപ്രശ്‌നം സങ്കീര്‍ണമാക്കിയത്. സിഎച്ച്ആര്‍ കേസില്‍ സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് അനുകൂലമായി യാതൊരുനിലപാടും മുന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നില്ല. കോടതി പലതവണ ആവശ്യപ്പെട്ടിട്ടും ഹിയറിങ്ങിനുഹാജരാകാന്‍ പോലും മുന്‍ എ കെ ആന്റണി സര്‍ക്കാര്‍ അന്ന് തയാറായില്ല. ജനജീവിതം ദുസഹമാക്കുന്ന നിയമങ്ങളെല്ലാം യുപിഎ, യുഡിഎഫ് സര്‍ക്കാരുകളുടെ സംഭാവനയാണന്നും DYFI നേതാക്കൾ പറഞ്ഞു.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമം, 1973ല്‍ കടുവാസങ്കേതങ്ങള്‍, 1980ല്‍ കേന്ദ്ര വനസംരക്ഷണ നിയമം, 1986ല്‍ കേന്ദ്ര പരിസ്ഥിതി സംരക്ഷണനിയമം, 2010ല്‍ ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ കമീഷനുകള്‍, 2012ല്‍ വനമേഖലയ്ക്ക് ചുറ്റും ബഫര്‍ സോണ്‍, കൂടാതെ 1960ലെ ഭൂനിയമം, 1993ല്‍ ഏലം കര്‍ഷകരെ ഒഴിവാക്കി കൊണ്ടുവന്ന പ്രത്യേക ഭൂപതിവ് നിയമം, 1960 മുതല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ജില്ലയില്‍ മാത്രം 9 കുടിയിറക്കുകള്‍ ഇത്തരത്തില്‍ ജനവിരുദ്ധ- കര്‍ഷക വിരുദ്ധ നിയമങ്ങളും നിലപാടും കൊണ്ടുവന്നുജില്ലയിലെ ജനങ്ങളെ വഞ്ചിച്ചവരാണ് യുഡിഎഫ് സര്‍ക്കാരുകള്‍.
സിഎച്ച്ആര്‍ കേസില്‍ വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷനും കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം ജില്ലയില്‍ ഉപാധിരഹിത പട്ടയം അനുവദിച്ചതുമുതല്‍ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹരിക്കാന്‍ ഇടപെടല്‍ നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്.
എന്നാല്‍ ജനവിരുദ്ധ നിലപാട് തുടരുന്ന കോണ്‍ഗ്രസ് ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം നടത്തുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രമേശ് കൃഷ്ണന്‍, എസ് സുധീഷ്, ബി അനൂപ്, ഫൈസല്‍ ജാഫര്‍, ജോബി എബ്രഹാം, എസ് രാജേഷ് എന്നിവര്‍ പങ്കെടുത്തു.