റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനം നരിയൻപാറയിൽ വെച്ച് നടന്നു. കട്ടപ്പന നഗരസഭയുടെയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് സ്വപ്നഭവനം നിർമ്മിച്ചു നൽകിയത്.
നരിയൻപാറ സ്വദേശിയായ ചേനപ്പുറത്ത് മേരിക്കാണ് വീട് നിർമ്മിച്ചു നൽകിയത്
വീടിൻറെ താക്കോൽദാനം സിനിമ സംവിധായകൻ റൊട്ടേറിയൻ ജയരാജ് രാജശേഖരൻ നിർവഹിച്ചു.
കട്ടപ്പന നഗരസഭ തൊവരയാർ വാർഡിൽ താമസിക്കുന്ന ചേനപ്പുറത്ത് മേരിക്ക് അടച്ചുറപ്പുള്ള ഒരു വീട് ഇല്ലായിരുന്നു പടുതകൊണ്ടു മറച്ച ഒരു ഷെഡ്ഡിൽ ആയിരുന്നു ഇവർ വർഷങ്ങളായി മകളും മകളുടെ കുഞ്ഞും ഉൾപ്പെടെ താമസിച്ചു പോന്നിരുന്നത് കട്ടപ്പനയിൽ ഹോട്ടലിൽ ദിവസവേലയ്ക്ക് പോയാണ് ഇവർ ഉപജീവനം കഴിഞ്ഞിരുന്നത് .വാർഡ് കൗൺസിലർ ലീലാമ്മ ബേബിയാണ് ഈ കുടുംബത്തിൻറെ ദുരവസ്ഥ റോട്ടറി ക്ലബ് ഹെറിറ്റേജ് അംഗങ്ങളെ അറിയിക്കുന്നത് ഇവർ ഇവിടെയെത്തി സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കിയതോടെയാണ് ഈ കുടുംബത്തിന് ഒരു പുതിയ വീട് പണികഴിപ്പിച്ച് നൽകുവാൻ തീരുമാനിച്ചത് തുടർന്ന് ഇവരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമത്തിന് ഒടുവിലാണ് മനോഹരമായ ഒരു വീട് ഇവർക്ക് പണികഴിപ്പിച്ചു നൽകിയത് 8 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത് കട്ടപ്പന വുമൺസ് ക്ലബ് അംഗങ്ങൾ വീട്ടിലേക്ക് ആവശ്യമായ അടുക്കള ഉപകരണങ്ങൾ സഹിതം വാങ്ങി നൽകി സിനിമാ സംവിധായകൻ ജയരാജ് രാജശേഖരൻ വീടിൻറെ താക്കോൽദാനം നരിയംപാറയിലെത്തി നിർവഹിച്ചു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ചെയ്ത ഏറ്റവും മഹനീയമായ കാര്യങ്ങളിൽ ഒന്നാണ് ഇതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു
കട്ടപ്പന റോട്ടറി ക്ലബ് ഓഫ് ഹെറിറ്റേജിൻ്റെ നേതൃത്വത്തിൽ നിരവധിയായ സേവന സന്നദ്ധ പ്രവർത്തനങ്ങളാണ് നാളിതുവരെ നടത്തിവരുന്നത് തുടർന്നുള്ള നാടുകളിലും സമാന രീതിയിലുള്ള വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഒരുങ്ങുന്നതും ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ജിതിൻ കൊല്ലംകൂടി അധ്യക്ഷൻ ആയിരുന്നു .വാർഡ് കൗൺസിലർ ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി .റോട്ടറി ക്ലബ് ഡിസ്ട്രിക്ട് അസിസ്റ്റൻറ് ഗവർണർ ജേക്കബ് കല്ലറക്കൽ .അഖിൽ വിശ്വനാഥൻ. ഫാദർ മാത്യു ജോൺ , ജെ ജയകുമാർ, പ്രിൻസ് ചെറിയാൻ, ജോസ് മാത്യു, സജി കോട്ടയം, തുടങ്ങി നിരവധി പേർ പങ്കെടുത്തു