Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി


ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ മാലിന്യ മുക്ത പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ ശ്രീമതി സോണിയ ജയ്ബി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിനോട് ചേർന്നുള്ള റോഡ് അരികിലുള്ള കാടുകൾ വെട്ടിത്തെളിക്കുകയും,പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു. പരിപാടികൾക്ക് സ്കൗട്ട് മാസ്റ്റർ ബെന്നി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ റാണി ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിന്റു ജോർജ്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ജോജോ ജെ മോളോ പറമ്പിൽ എന്നിവർ നേതൃത്വം നൽകി