Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വിവിധങ്ങളായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.


ഗാന്ധി ചിത്രരചന മത്സരം, ഗാന്ധി ക്വിസ്,സ്വച്ചാ ഭാരത് തീം ഡാൻസ് ഇവ ശ്രദ്ധേയമായി. സീഡ്, നല്ലപാഠം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾ സ്കൂളും പരിസരങ്ങളും വൃത്തിയാക്കി. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ ഗാന്ധിജി ഗാനം, ഗാന്ധി അനുസ്മരണ പ്രസംഗം എന്നിവ നടത്തി, സ്കൂൾ ഹെഡ്മിസ്ട്ര ശ്രീമതി കൊച്ചി റാണി ജോർജ് ഗാന്ധിജയന്തി അനുസ്മരണ സന്ദേശം ഏവർക്കും നൽകി,ഗാന്ധി ക്വിസിനും ചിത്രരചനക്കും സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ചു.