പുറ്റടിയിൽ 17 ന് ക്യാൻസർ ബോധവത്ക്കരണ സെമിനാറും മെഡിക്കൽ ക്യാമ്പും


തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍, കിസാന്‍ സര്‍വീസ് സൊസൈറ്റി വണ്ടന്മേട് യൂണിറ്റ്, പുറ്റടി മര്‍ച്ചന്റ്സ് അസോസിയേഷന്, പുറ്റടി 1329-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗം എന്നിവരുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തുന്നു. 17ന് രാവിലെ 10 മുതല്‍ നടത്തുന്ന ക്യാമ്പ് പുറ്റടി എസ്.എന്‍.ഡി.പി. ഓഡിറ്റോറിയത്തില്‍ വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി ഉദ്ഘാടനം ചെയ്യും. ഓങ്കോളജി, ജനറല്‍ മെഡിസിന്, ഗൈനക്കോളജി, കാര്‍ഡിയോളജി, വൈറ്റല്‍സ് പരിശോധനകള്‍ തുടങ്ങിയ്ക്ക് വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ഉണ്ടായിരിക്കും. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ആവശ്യമായ ഡിസ്കൗണ്ട് കൂപ്പണുകളും ക്യാമ്പില്‍ ലഭിക്കും. എസ്.ജി.പി.ടി, ഹോമോഗ്ലോബിന്, കൊളസ്ട്രോള്‍ ടെസ്റ്റുകള്‍ സൗജന്യമായി ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമെന്നും കിസാന്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് മോന്‍സി ബേബി, ഷിനോയ് ചാക്കോ, ബൈജു എന്നിവര്‍ പറഞ്ഞു. ഫോണ്‍: 9747791952.