കട്ടപ്പന ഇരുപതേക്കർ മേഖലയിൽ വവ്വാൽകൂട്ടം ഭീതിപരത്തുന്നു
കട്ടപ്പന ഇരുപതേക്കർ സ്‌കൂൾകവല മേഖലയിലാണ് വവ്വാൽക്കൂട്ടങ്ങൾ ആശങ്ക പരത്തുന്നത്.
ഏതാനും മാസങ്ങൾക്കു മുമ്പാണ് മേഖലയിലേക്ക് ആയിരണക്കിന് വവ്വാലുകൾ കൂട്ടമായെത്തിയത്.
സംസ്ഥാനത്ത് നിപ്പ് ഭീതി ഒഴിയാത്ത സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
വിവിധ ഫലങ്ങളും വിളകളും വവ്വാലുകൾ പാടെ നശിപ്പിക്കുകയാണ്.
അതോടൊപ്പം കഴുകി ഒണക്കാൻ ഇടുന്ന തുണികളിലും,വാഹനങ്ങളുടെ മുകളിലും, വീടുകളുടെ ചുമരിലുമെല്ലാം വവ്വാലുകൾ കഷ്‌ടിച്ച് നശിപ്പിക്കുകയാണ്. മുൻപും സമാനമായ രീതിയിൽ മേഖലയിൽ വവ്വാൽ കൂട്ടങ്ങൾ എത്തിനാശം ഉണ്ടാക്കിയിട്ടുണ്ട്.
വിഷയത്തിൽ സംസ്ഥാന സർക്കാരും മൃഗസംരക്ഷണ വകുപ്പും,
ആരോഗ്യവിഭാഗവും നടപ്പിടി സ്വീകരിക്കണമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലീലാമ്മ ബേബി ആവശ്യപ്പെട്ടു.
ഇരുപതേക്കർ ഭാഗത്തെ 15 ഏക്കറോളം സ്ഥലത്താണ്
100 കണക്കിന് മരങ്ങളിലായി വവ്വാലുകൾ തമ്പടിച്ചിരിക്കുന്നത്.
ഓരോ ദിവസങ്ങൾ കഴിയുമ്പോഴും ഇവയുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മരങ്ങൾ പൂർണ്ണമായും ഉണങ്ങിനശിക്കുകയാണ്.
വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യമാണ് ശക്തമാകുന്നത്.