Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തിരുവോണ നാളില്‍, ആശുപത്രിയില്‍ കഴിയേണ്ടി വരുന്നവര്‍ക്കും രോഗികളെ പരിപാലിയ്ക്കുന്നതിനായി ആഘോഷം ഒഴിവാക്കുന്നവര്‍ക്കും മധുര പലഹാരം വിതരണം ചെയ്ത് ഒരു കുടുംബം
നെടുങ്കണ്ടം വലിയവീട്ടില്‍ അനിലും കുട്ടികളുമായി മധുര പലഹാരങ്ങളുമായി നെടുങ്കണ്ടം താലുക്ക് ആശുപത്രിയില്‍ എത്തിയത്
നാടെങ്ങും ഓണം ആഘോഷിയ്ക്കുമ്പോള്‍, ആശുപത്രിയില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ഒപ്പം ചേരുകയാണ്, ഇവര്‍. മുന്‍ വര്‍ഷങ്ങളിലും വിശേഷ ദിവസങ്ങളില്‍ മധുരപലഹാരങ്ങളുമായി ഇവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇത്തവണ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും മധുരം വിളമ്പുകയും, രോഗികള്‍ക്കായി ആഘോഷങ്ങള്‍ ഒഴിവാക്കി, സേവനം ചെയ്യുന്ന ഡോക്ടര്‍മാരേയും ജീവനക്കാരേയും ആദരിയ്ക്കുകയും ചെയ്തു
അനിലിന്റെ മൂത്ത മകള്‍ ആദിശ്രീ, പൊതു സ്ഥലങ്ങളില്‍ 600 ലധികം വൃക്ഷതൈകള്‍ നട്ടുപരിപാലിയ്ക്കുന്ന കുട്ടിയാണ്. ആദിശ്രീയുടെ ആവശ്യപ്രകാരമാണ്, പിതാവിന്റെ നേതൃത്വത്തില്‍ രോഗികള്‍ക്കായി മധുര പലഹാരങ്ങളുമായി കുടുംബം എത്തിയത്…