ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടൻ മരണം വരെയും നിരഹാരസമരം ആരംഭിച്ചു
നായർ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനം കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി നിയമാവലികൾ തെറ്റിച്ച് ജനാധിപത്യം പൂർണമായും ഇല്ലാതാക്കി ഏകാധിപത്യ ഭരണത്തിലേക്ക് പോകുന്നു എന്ന് യൂണിയൻ പ്രതിനിധികൾ. വിവിധങ്ങളായ പ്രശ്നങ്ങൾ യൂണിയനിൽ ഉണ്ട് എന്നും ഇതിന്റെ പിന്നിൽ എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ കൈകൾ ആണെന്നും , പ്രശ്നപരിഹാരത്തിനായി നടത്തിയ പരിശ്രമങ്ങൾ അവഗണിക്കപ്പെടുന്നതിനാൽ ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ മരണം വരെയും നിരാഹാര സമരം ആരംഭിച്ചു.
നായർ സർവ്വീസ് സൊസൈറ്റി ഇൻഡ്യൻ കമ്പനി നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന സംഘടനയും കരയോഗങ്ങൾ ഈ കമ്പനിയിൽ ഓഹരി ഉടമകളും അംഗങ്ങളുമായി പ്രവർത്തിക്കുന്ന സ്വതന്ത്രസംഘടനകളുമാണ്.
കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി ഈ നിയമാവലികളെയെല്ലാം പൂർണ്ണമായി അവഗണിച്ചുകൊണ്ട് ജനാധിപത്യം പൂർണ്ണമായും ഇല്ലാതാക്കി ഒരു ഏകാധിപത്യഭരണമാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നടത്തിവരുന്നത്.
ജനാധിപത്യ മാർഗ്ഗത്തിൽ സംഘടനയുടെ നിയമാവലിക്കനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട കരയോഗ ഭരണസമിതികളേയും താലൂക്ക് യൂണിയൻ ഭരണസമിതികളേയും യാതൊരു തത്വദീക്ഷയുമില്ലാതെ പിരിച്ചുവിടുകയും തൻ്റെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന ഏറാൻമൂളികളെ വച്ച് ഭരണം പിടിച്ചെടുക്കുന്നതും നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണന്നുംഹൈറേഞ്ച് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
2022 ജൂൺ 8-ാം തീയതി അർദ്ധരാത്രിയോടുകൂടി എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി.സുകുമാരൻ നായർ നിയോഗിച്ച ഒരുസംഘം ആളുകൾ ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയന്റെ നെടുംകണ്ടത്തുള്ള ഓഫീസിൽ അതിക്രമിച്ചു കയറി ഓഫീസ് പിടിച്ചെടുക്കുവാൻ ശ്രമം നടത്തിയിരുന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്ഹോക്ക് കമ്മറ്റി എന്ന പേരിൽ ഒരു സമാന്തര കമ്മറ്റിയെ നോമിനേറ്റ് ചെയ്ത് ബാങ്ക് അക്കൗണ്ടുകളും വരുമാന സ്രോതസുകളും അവരുടെ കൈപ്പിടിയി ലാക്കി ഹൈറേഞ്ചിലെ സംഘടനാപ്രവർത്തനം തകർക്കുന്നതിനും തളർത്തുന്നതിനു മാണ് ശ്രമിച്ചുവരുന്നത്.
കൊച്ചുകാമാക്ഷി കേന്ദ്രമായി നിർമ്മാണം നടന്നുവരുന്ന ശ്രീപത്മനാഭപുരം ധർമ്മ പാഠശാല എന്ന പദ്ധതി ഹൈറേഞ്ചിലെ സമുദായാംഗങ്ങളുടെ സ്വപ്നപദ്ധതിയാണ്.
ഇതിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയിലധികം പലർക്കായി കൊടുത്തു തീർക്കുവാനുമുണ്ട്.
27 മാസ ങ്ങൾക്ക് മുൻപ് അനാവശ്യമായി പ്രതിസന്ധി സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ ഈ ബാദ്ധ്യതകൾ തീർത്ത് ഈ പദ്ധതിയുടെ ഒന്നാം ഘട്ടം ഞങ്ങൾ പൂർത്തീകരിക്കുമാ യിരുന്നു.
ദ്രുതഗതിയിൽ നടന്നു വന്നിരുന്ന ഒരു പദ്ധതി പെട്ടന്ന് നിർത്തിവയ്ക്കേണ്ടി വന്നതിനാലാണ് ഈ ഭാരിച്ച ബാദ്ധ്യത ഉണ്ടായത്.
ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ്റെ ഭരണം ഏറ്റെടുത്തു എന്ന് പറയുകയും യൂണിയൻ്റെ മുഴുവൻ വരുമാനവും കൈക്കലാക്കുകയും ചെയ്‌ത എൻ.എസ്.എസ് നേതൃത്വം ഈ ബാദ്ധ്യതകൾ ഏറ്റെടുക്കുവാനോ ശമ്പളം ഉൾപ്പടെയുള്ള യൂണിയൻ്റെ നിത്യനിദാനച്ചിലവുകൾ വഹിക്കുവാനോ തയ്യാറാകുന്നില്ല.
ഇടുക്കി ജില്ലയിലെ നാല് റവന്യൂ താലൂക്കുകളിലായിട്ടുള്ള 86 കരയോഗങ്ങളിലായി ആറായിരത്തോളം കുടുംബങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയമായിട്ടും എൻ.എസ്. എസ് നേത്യത്വം പ്രശ്നപരിഹാരത്തിന് തയ്യാറാകുന്നില്ല.
ഈ പ്രശ്നപരിഹാരത്തിനായി നടത്തിയ എല്ലാ പരിശ്രമങ്ങളേയും അവഗണിക്കുകയാണ് എൻ.എസ്.എസ് നേത്യത്വം ചെയ്യുന്നത്.
പ്രശ്നം നീട്ടിക്കൊണ്ട് പോയി തളർത്തി പിടിച്ചെടുക്കുക എന്നതാണ് ജനറൽ സെക്രട്ടറിയുടെ തന്ത്രം.
ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
ഹൈറേഞ്ചിലെ ആറായിരത്തോളം വരുന്ന നായർ കുടുംബങ്ങളുടെ പ്രതിനിധി എന്ന നിലയിൽ ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് ആർ.മണിക്കുട്ടൻ മരണം വരെ നിരാഹാരസമരം ആരംഭിച്ചു.
12 അമ്മമാർ ചേർന്ന് ഭദ്രദീപം കൊളുത്തി സമരം ഉദ്ഘാടനം ചെയ്തു.
ശ്രീപത്മനാഭപുരം ധർമ്മപാഠശാലയിലാണ് സമരം നടക്കുന്നത്.
പ്രശ്നപരിഹാരം ഉണ്ടാ കുന്നതുവരെയാണ് സമരമെന്ന്
എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.