കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ്സ് അസോസിയേഷൻ സ്വാതന്ത്രദിനം ആഘോഷിച്ചു


കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ്സ് അസോസിയേഷൻ, സഹൃദയ SHG എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു. പുതുതായി നിർമ്മിച്ച് കട്ടപ്പന സർക്കിൾ ജംഗ്ഷനിൽ
സ്‌ഥാപിച്ച കൊടിമരം മുൻ സൈനികൻ മധു കൊല്ലാക്കാട്ട് ഉൽഘാടനം ചെയ്തു.
മുൻ സൈനികൻ പി.വി ശ്രീനിവാസൻ ദേശീയ പതാക ഉയർത്തി.
കട്ടപ്പന നഗരസഭാ ഇരുപതാം വാർഡ് കൗൺസിലർ സോണിയ ജയ്ബി സ്വാതന്ത്രദിന സന്ദേശം നൽകി. നഗരസഭ പത്തൊമ്പതാം വാർഡ് കൗൺസിലർ ഐബിമോൾ രാജൻ മുഖ്യപ്രഭാഷണം നടത്തി. സർക്കിൾ ജംഗ്ഷൻ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോസ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി പുളിക്കൽ സ്വാഗതവും കുര്യൻ പതിപ്പള്ളി കൃതജ്ഞതയും പറഞ്ഞു. വയനാട്ടിൽ പ്രളയദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക്
നന്ദന സോമരാജൻ, ആദരാഞ്ജലി അർപ്പിച്ചു. സഹൃദയ SHG പ്രസിഡന്റ് ഡിപിൻ വലുമ്മേൽ , സണ്ണി തയ്യിൽ, സാലു പുതിയിടത്തുപറമ്പിൽ, സോബികുട്ടി കൊച്ചിലാത്ത്, ഷിബു വയറ്റാട്ടിൽ, മായ ശ്രീനി, സോമരാജൻ കുമ്പളാനിക്കൽ, ബാലകൃഷ്ണൻ മാളിയേക്കൽ, ബിനോയി തുരുത്തേൽ , ജോസഫ് പുത്തൻപുരയിൽ, ജെയിംസ് തൂങ്കുഴി, ജിജി സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. ദേശീയ ഗാനാലാപനത്തിനുശേഷം മധുരപലഹാര വിതരണവും നടത്തി.