ഇടുക്കിയിൽ കാപ്പിക്ക് നല്ല കാലം
ഹൈറേഞ്ചിൻ്റെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ കൃഷികളിൽ ഒന്നാണ് കാപ്പി. ഒരു ചെറിയ ഇടവേളയിൽ കാപ്പിയുടെ വിലയിൽ ഉണ്ടായ ഇടിവ് ചില കർഷകരെ ഈ കൃഷിയിൽ നിന്നും അകറ്റി. എന്നിരുന്നാലും കഴിഞ്ഞ വർഷങ്ങളിൽ കാപ്പി ക്ക് നല്ല വില ലഭിച്ചതിനാൽ കാപ്പി കൃഷി തിരിച്ചു വരവിൻ്റെ പാതയിലാണ് . കട്ടപ്പന മാർക്കറ്റിൽ ഉണ്ട കാപ്പിക്ക് ഈ വർഷം കിലോക്ക് 240 രൂപ വരെ വില ലഭിച്ചു. മാറുന്ന കാലത്തിനും കാലാവസ്ഥക്കും അനു യോജ്യമായ ഏറ്റവും നല്ല കൃഷികളിൽ ഒന്നാണ് കാപ്പി. മറ്റ് ഏത് വിളകളെ അപേക്ഷിച്ചും വിഷരഹിതമായി ചെയ്യാൻ പറ്റുന്ന കൃഷിയാണ് കാപ്പി. അതോടൊപ്പം പ്രകൃതിയോട് ഇണങ്ങിയ കൃഷിയുമാണ്. തണൽ മരങ്ങളുടെ ഇടയിൽ കൃഷി ചെയ്യുന്നതിനാൽ പ്രകൃതി യുടെ ആവാസ വ്യവസ്ഥകൾക്ക് ഒരു കോട്ടവും സംഭവിക്കുന്നില്ല. ഇത് പോലെ കാപ്പി കൃഷിയുടെ പ്രാധാന്യം വളരെ വലുതാണ്.
കാപ്പി കൃഷിയെ സംരംക്ഷിക്കാർ കോഫി ബോർഡ് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് തങ്കമണിയിൽ നടന്ന കാപ്പി സെമിനാർ. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 800 ഓളം കർഷകർ പങ്കെടുത്തു. Vision 2047 എന്നതിലൂടെ മുന്നോട്ട് പോകുകയും ശാസ്ത്രീയമായ കൃഷി രീതികൾ അവലംബിച്ച് കാപ്പി കൃഷിയുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും അതുവഴി കയറ്റുമതി കൂട്ടുകയും അതുവഴി കർഷകർക്ക് കൂടുതൽ വരുമാനം നേടാനും സാധിക്കും എന്ന് കോഫി ബോർഡ് ചെയർമാൻ M J ദിനേഷ് അഭിപ്രായ പ്പെടുകയുണ്ടായി. വയനാട് മേപ്പാടിയിൽ മിശ്ര വിളകൃഷിയിലുടെ മികച്ച ലാഭ മുണ്ടാക്കുന്ന കുരുവിള ജോസഫ് തൻ്റെ കൃഷി രീതികൾ ഇടുക്കി കാർക്ക് പരിചയപ്പെടുത്തി.
കോഫി ബോർഡ് ജോയൻ്റ് ഡയറക്ടർ കോഫീ ബോർഡ് 2024-25 വർഷം ഇടുക്കിയിൽ നടപ്പാക്കുന്ന വിവിധ സബ്സിഡി സ്കീമുകളെക്കുറിച്ച് ക്ലാസുകൾ നയിച്ചു. ബോർഡ് മെമ്പർ മാരായ ഉണ്ണികൃഷ്ണൻ, സിബി വർഗീസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ, തങ്കമണി വികാരി ഫാദർ ജോസ് മാറാട്ടിൽ, ബിജുമോൻ മണർകാട് സോഷ്യൽ സർവിസ് സൊസൈറ്റി, S B പ്രഭാകർ , പാമ്പാടുംപാറ എസ്റ്റേറ്റ്, ജോസ് വാർഡ് മെമ്പർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.