പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
2024-2026 അദ്ധ്യാപക പരിശിലന കോഴ്സിൻ്റെ പ്രവേശനോത്സവം ജോൺപോൾ മെമ്മോറിയൽ ബി. എഡ്. കോളേജിൽ നടന്നു


ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ റവ. ഫാദർ ജോൺസൺ മുണ്ടിയത്ത് CST ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ജെ. പി. എം ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപാൾ ഫാദർ പ്രിൻസ് തോമസ് ചക്കാലയിൽ CST, കാഞ്ചിയാർ ലൂർദ്ദ് മാതാ ചർച്ച് വികാരി ഫാദർ ഫാ. ജയിംസ് പൊന്നാമ്പൽ, രണ്ടാം വർഷ വിദ്യാർത്ഥി പ്രതിനിധികളായ ഏബിൾ ബെന്നി, അൻസു ടോമി എന്നിവർ സംസാരിച്ചു.