നാട്ടുവാര്ത്തകള്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മലയോര ഹൈവേ നിർമ്മാണത്തിൻ്റെ ഭാഗമായി കാഞ്ചിയാർ പാലാക്കട ലബ്ബക്കട ഭാഗത്ത് ഓടനിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലെന്ന് ആക്ഷേപം
ഓട നിർമ്മാണത്തിൻ്റെ പേരിൽ വീടുകളിലേക്കുള്ള വഴി പൊളിച്ചു മാറ്റിയിട്ട് മൂന്നുമാസം ആയിട്ടും പുനർനിർമ്മിച്ച് നൽകുകയോ വീടുകളിലേക്ക് കയറാനുള്ള സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഈ ഭാഗത്തുള്ളവർ വാഹനങ്ങൾ റോഡ് സൈഡിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്. രാത്രി കാലങ്ങളിൽ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ മൂന്നോളം വാഹനങ്ങളെ കഴിഞ്ഞ ആഴ്ച ഇടിക്കുകയുണ്ടായി.
കരാറുകാരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനും കിടപ്പുരോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വീടുകളിലേക്ക് പലക ഇട്ട് കയറു വലിച്ചാണ് ഇപ്പോൾ കയറുകയും ഇറക്കുകയും ചെയ്യുന്നത്.
ഈ സാഹചര്യത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.