സംസ്ഥാനത്തെ മികച്ച അംഗൻവാടിയായി വാത്തിക്കുടി മൂങ്ങാപ്പാറ അംഗൻവാടി

സംസ്ഥാനത്തെ മികച്ച അംഗൻവാടിയായി വാത്തിക്കുടി മൂങ്ങാപ്പാറ അംഗൻവാടി.
ആഹ്ളാദനിറവിൽ വാത്തിക്കുടി പഞ്ചായത്ത്. ശിശു സൗഹൃദ അന്തരീക്ഷത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ
വളർച്ചക്കുള്ള പ്രവർത്തനങ്ങൾ,
കൗമാരക്ലബ്ബുകൾ,വയോജന ക്ലബ്ബുകൾ എന്നിവയുടെ സംഘാടനം ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ
തുടങ്ങിയ സാമൂഹ്യധിഷ്ഠിത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. വനിത ശിശുവികസനവകുപ്പു മന്ത്രി വീണ ജോർജിൽ നിന്നും അംഗൻവാടി വർക്കർ
കെ.എസ് ഗീത പുരസ്ക്കക്കാരം ഏറ്റുവാങ്ങി. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു മോണിറ്ററിങ് കമ്മിറ്റിയും അംഗൻവാടിയിലുണ്ട്.
കേന്ദ്രാവിഷ്കൃത പദ്ധതികളായ പോഷൻ അഭിയാൻ,പ്രധാനമന്ത്രി മാതൃവന്ദന യോജന എന്നീ പദ്ധതികളും ഫലപ്രദമായി അംഗൻവാടിയിൽ ആവിഷ്കരിച്ചുവരുന്നു.
സംസ്ഥാനെത്തെ മികച്ച അംഗൻവാടി വർക്കർക്കുള്ള അംഗീകാരവും ഈ അംഗൻവാടിയിലെ വർക്കർ
കെ.എസ് ഗീത മുമ്പ് നേടിയിരുന്നു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ മികച്ച അംഗീകാരം ലഭിച്ച അഗൻവാടിയിലെത്തി
അനുമോദനയോഗം നടത്തി.
















































































































