പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലാത്വിയയില്‍ തടാകത്തില്‍കുളിക്കാനെത്തിയപ്പോള്‍ ഉണ്ടായ അപകടം; മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ആനച്ചാല്‍ അറയ്ക്കല്‍ ഷിന്റോയുടെയും റീനയുടെയും മകനാണ് ആല്‍ബിന്‍


യൂറോപ്പിലെ Lativa തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ ആൽബിൻ്റെ മൃതദേഹം കണ്ടെത്തി. കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് നിന്നും 150 മീറ്റർ മാറിയാണ് ബോഡി കണ്ടെത്തിയത്. സഹപാഠികൾ മീൻപിടുത്തക്കാരുടെ ബോട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം റിഗയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരികയാണ്. പോസ്റ്റ്മോർട്ടം ഡിഎൻഎ ടെസ്റ്റുകൾ തുടങ്ങിയവ എല്ലാം നടത്തിയതിനുശേഷം ആയിരിക്കും ബോഡി നാട്ടിലേക്ക് വിട്ടുനിൽക്കുക. ഈ കാര്യങ്ങളെല്ലാം ചെയ്തു വരാൻ ഒരു മാസത്തോളം സമയം എടുക്കും എന്നാണ് Lativa ൽ നിന്ന് അറിയാൻ കഴിഞ്ഞത്. വ്യാഴാഴ്ച കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ആനച്ചാൽ അറയ്ക്കൽ ഷിൻ്റോയുടെയും റീനയുടെയും മകനാണ് ആൽബിൻ.