പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിനോടനുബന്ധിച്ച്തൂക്കുപാലം ടൗൺ കോൺഗ്രസ് കമ്മറ്റിയുടെയും രാജീവ് ഗാന്ധി സ്വയം സഹായ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടത്തി.


തൂക്കുപാലം കരമങ്ങാട്ട് റെസിഡൻസിയിൽ വച്ച് നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ഉപന്യാസരചനാ മത്സരത്തിൽ വിജയികളായ നന്ദന ജയൻ സെൻ്റ് സേവ്യേഴ്സ് എച്ച് എസ്.എസ് ചെമ്മണ്ണാർ (ഒന്നാംസ്ഥാനം) റോഷ്നി വർക്കി. ജി. എച്ച്.എസ് ചോറ്റുപാറ (രണ്ടാം സ്ഥാനം) പവിത്ര രാജേഷ് എം.ഇ.എസ് എച്ച് എസ് എസ് വണ്ടൻമേട് (മൂന്നാം സ്ഥാനം) എന്നിവർക്കുള്ള ക്യാഷ് അവാർഡും ഫലകവും ചടങ്ങിൽ വിതരണം ചെയ്തു. യോഗത്തിൽ ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.ആർ.ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. താക്കളായ ജോയി കുന്നുവിള, കെ.വി.ഐസക്ക്, പി.ബാലചന്ദ്രൻ, അഗസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.