സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും അനധികൃതമായി കുട്ടികളെ മാറ്റിയ സംഭവംസ്ഥലമാറ്റത്തിലും വ്യാപകമായ ക്രമക്കേട്
സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും അനധികൃതമായി വിദ്യാര്‍ത്ഥികളെ മറ്റ് എയ്ഡഡ് സ്‌കൂളുകളിലേയ്ക്ക് മാറ്റിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡി.ഇ.ഒ. ഓഫീസിലെ ജീവനക്കാരെ സ്ഥലം മാറ്റിയതില്‍ ഭരണഭക്ഷയുണിയനുകളെ സംരക്ഷിച്ചുകൊണ്ടും അതില്‍ ഉള്‍പ്പെടാത്ത മറ്റ് ജീവനക്കാരെ ഇവിടെ നിന്നും വളരെ ദൂരേയ്ക്ക് സ്ഥലം മാറ്റിയതിനെതിരെ വ്യാപക ആക്ഷേപം. ഇരട്ടയാര്‍ ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളെ മറ്റ് സ്‌കൂളുകളിലേയ്ക്ക് റ്റി.സി. നല്കിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജൂണിയര്‍ സൂപ്രണ്ടിനെ തൃശൂര്‍ ജില്ലയിലേയ്ക്ക് സ്ഥലം മാറ്റി ഉത്തരവായിരുന്നു. ഇതു കൂടാതെ കട്ടപ്പന ഡി.ഇ.ഒ. ഓഫീസിലെ മുഴുവന്‍ ജീവനക്കാരെയും മറ്റ് സ്‌കൂളുകളിലേയ്ക്ക് സ്ഥലം മാറ്റണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. ആയതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്‌ടേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കട്ടപ്പന ഡി.ഇ.ഒ. ഓഫീസിലെ അഞ്ച് ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി ഉത്തരവിറക്കിയിട്ടുണ്ട്.
നിലവില്‍ ഈ ഓഫീസില്‍ പന്ത്രണ്ട് ക്ലര്‍ക്കമാരും മൂന്ന് ഓഫീസ് അസിസ്റ്റന്റും രണ്ട് ടൈപിസ്റ്റുമാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. നിലവില്‍ സ്ഥലമാറ്റപ്പെട്ട അഞ്ച് ക്ലാര്‍ക്കുമാരില്‍ രണ്ട് പേര്‍ ജൂണിയര്‍ സൂപ്രണ്ടിനോടൊപ്പം സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാര്‍ക്കുമാരെ മറ്റ് സ്‌കൂളുകളിലേയ്ക്ക് സ്ഥലമാറ്റത്തിന് ഒത്താശ ചെയ്തുകൊടുത്തവരാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഭരണക്ഷി യൂണിയനില്‍ പെട്ട ഇവരെ സ്ഥലം മാറ്റിയത് ഡി.ഇ.ഒ. ഓഫീസിന്റെ തൊട്ടടുത്ത മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേയ്ക്കാണ്. ഈ നടപടി മേലാഫീസറുടെ ഉത്തരവിന് വിരുദ്ധവും ഇവര്‍ സ്ഥിരമായി എ.ഇ.ഒ., ഡി.ഇ.ഒ. ഓഫീസില്‍ മാത്രം ജോലി ചെയ്തുവരുന്നവരുമാണ്. ഇത്തരത്തിലുള്ള നിയമനങ്ങളാണ് ഈ ഓഫീസുമായി ബന്ധപ്പെട്ട് അഴിമതിക്ക് കളമൊരുങ്ങുന്നതെന്ന ആരോപണമുയര്‍ന്നിരുന്നു. കൂടാതെ അഞ്ച് വര്‍ഷത്തിലധികം ഒരേ ഓഫീസില്‍ തുടര്‍ച്ചയായി ജോലി ചെയ്യിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ ഉള്ളപ്പോഴാണ് ഇത്തരത്തിലുള്ള നിയമനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ഇടത് സര്‍വ്വീസ് സംഘടനാ ഭാരവാഹികളാണ് ട്രാന്‍സ്ഫര്‍ & പോസ്റ്റിംഗ് നിയന്ത്രിക്കുന്നത്. ഇതോ ഓഫീസില്‍ തന്നെ ഏഴ് വര്‍ഷമായി തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലം മാറ്റം ഇല്ലെന്നു മാത്രമല്ല ആരോപണ വിധേയരായ പന്ത്രണ്ട് ക്ലാര്‍ക്ക്മാരില്‍ ഏഴുപേരും ഇതുകൂടാതെ ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്ന അഞ്ചുപേരുമുണ്ട്. ഇവരെ സ്ഥലമാറ്റാതെ സംരക്ഷിക്കുന്നതും ഈ കേസില്‍ ബന്ധപ്പെടാത്ത ഭരണഭക്ഷ യൂണിനില്‍ പെടാത്ത ജീവനക്കാരെ ദൂരേയ്ക്ക് സ്ഥലം മാറ്റിയതിനും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.