ഇടുക്കി ജില്ലയിലെ കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനായി ;നൈപുണ്യ പരിശീലനം


ഇടുക്കി ജില്ലയിലെ കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനായി മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലപ്മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പിന്റെ പി.എം.കെ.വി.വൈ ട്രെയിനിങ് പ്രോഗ്രാം നടത്തുന്നു.
ജില്ലാ ഭരണകൂടവും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സും സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ക്രിട്ടിക്കല്‍ കെയര്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം ഹെല്‍ത്ത് എയ്ഡ്, മെഡിക്കല്‍ എക്വിപ്മെന്റ് ടെക്ക്നോളജി അസിസ്റ്റന്റ്, ഫ്ലെബറ്റോമിസ്റ്റ് എന്നിങ്ങനെ 6 തൊഴിലുകളിലേക്കാണ് ട്രെയിനിംഗ്.
പ്രസ്തുത പരിപാടിയില്‍ ഒരു മാസത്തെ സൗജന്യ പരിശീലനവും 90 ദിവസത്തെ ഓണ്‍ ജോബ് പരിശീലനവും നല്‍കും. ജില്ലയിലെ പ്രൈമറിഹെല്‍ത്ത് സെന്ററുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ഗവ. ആശുപത്രികള്‍ എന്നിവിടങ്ങളിലാകും പരിശീലനം.
കോഴ്സിന് ചേരാന്‍ താത്പര്യമുളളവര്‍ https://forms.gle/iceNSYFdEJz3Xzwh9 എന്ന ലിങ്കില്‍ കയറി ഗൂഗിള്‍ ഫോം പൂരിപ്പിച്ചു നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍ ശരത് ചക്രവര്‍ത്തിയെ ([email protected]) ബന്ധപ്പെടുക.