പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
കാഞ്ചിയാർ മോഹനന് ഒ.എൻ.വി പുരസ്കാരം


കാഞ്ചിയാർ സ്വദേശിയായ മോഹനനെ അമ്മ എന്ന കവിതയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ഈ മാസ് 23 ന് തിരുവന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും. പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ആണ് പുരസ്കാരം നൽകുന്നത്. ഉഷ്ണപക്ഷത്തിലെ നോക്കൂത്തികൾ എന്ന കവിതാ സമാഹാരവും അവാർഡ് ലഭിക്കുന്നതിന് പരിഗണിച്ചിരുന്നു. എൻ.ജി മോഹനൻ മൂന്ന് പ്രൊഫഷണൽ നാടകങ്ങൾ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചുണ്ട്. കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ ട്രഷററാണ് മോഹനൻ. ഭാരത് സേവക് അവാർഡ്, അക്ഷര മലരുകൾ ഫേസ്ബുക്ക് കൂട്ടായ്മ പുരസ്കാരം,ഭാഷാ മലയാള സാഹിത്യ പ്രതിഭ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.