Idukki വാര്‍ത്തകള്‍
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഭാഗികമായി തുടരന്വേഷണം അനുവദിച്ച് കോടതി

എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ തുടരന്വേഷണം ഭാഗികമായി അനുവദിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മെയ് മുപ്പതിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവ്. പിപി ദിവ്യയുടെ ഫോൺ വിവരങ്ങൾ ശേഖരിക്കണം എന്നും ഉത്തരവിൽ പറയുന്നു. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലാണ് കോടതി നടപടി.
2024സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പിപി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു.
















































































































