പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘മഞ്ഞണിപ്പൂനിലാവ്’:പി ഭാസ്‌കരൻ അനുസ്‌മരണംകട്ടപ്പനയിൽ


പുരോഗമന കലാസാഹിത്യ സംഘം കട്ടപ്പന ഏരിയ കമ്മിറ്റി ‘മഞ്ഞണിപ്പൂനിലാവ്’ എന്ന പേരിൽ പി ഭാസ്‌കരൻ ജന്മശതാബ്‌ദി അനുസ്‌മരണം സംഘടിപ്പിച്ചു. കവിയും മാധ്യമ പ്രവർത്തകനുമായ കെ ടി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. സംഘം ഏരിയ പ്രസിഡന്റ് മാത്യു നെല്ലിപ്പുഴ അധ്യക്ഷനായി. അഡ്വ. വി എസ് ദീപു അനുസ്‌മരണ പ്രഭാഷണം നടത്തി. സംഘം സംസ്ഥാന കമ്മിറ്റിയംഗം മോബിൻ മോഹൻ, ജില്ലാ സെക്രട്ടറി സുഗതൻ കരുവാറ്റ, കവി കെ ആർ രാമചന്ദ്രൻ, കെ എം മണി എന്നിവർ സംസാരിച്ചു. പി ഭാസ്‌കരൻ കവിതകളുടെയും പാട്ടുകളുടെയും ആലാപനവും നടന്നു.