ഉടുമ്പന്‍ചോലനാട്ടുവാര്‍ത്തകള്‍
കാറ്റിലും മഴയിലും വൈദ്യുത പോസ്റ്റും മര ശിഖരവും റോഡിലേക്ക് പതിച്ച ഗതാഗതം തടസപ്പെട്ടു
നെടുങ്കണ്ടം: കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ പാറത്തോടിന് സമീപം വൈദ്യുതി ലൈനിലേക്ക് മരം ശിഖരം ഒടിഞ്ഞു വീണു. വൈദ്യുത പോസ്റ്റും മര ശിഖരവും സംസ്ഥാന പാതയില്‍ പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. കെ.എസ്ഇ.ബി വൈദ്യുത ലൈന്‍ ഓഫ് ചെയ്തതിനാല്‍ അപകടം ഒഴിവായി. സംസ്ഥാന പാത കടന്നുപോകുന്ന പാറത്തോടിന് സമീപമാണ് റോഡരുകില്‍ നിന്നിരുന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണത്. ശിഖരം 11 കെ.വി ലൈനില്‍ പതിച്ചു. വൈദ്യുത പോസ്റ്റടക്കം റോഡിലേക്ക് പതിച്ചതോടെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ അജിഖാന്‍, ഗിരിഷ് കുമാര്‍, റിന്റു.എം.ജോസഫ്, പ്രമോദ്, ജിജോ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മരശിഖരം വൈദ്യുത ലൈനില്‍ നിന്നും റോഡില്‍ നിന്നും നീക്കം ചെയ്ത ശേഷമാണ് ഗതാഗത തടസം നീക്കിയത്.