ഇടുക്കിനാട്ടുവാര്‍ത്തകള്‍
475 ലിറ്റര്‍ കോടയും അരലിറ്റര്‍ ചാരായവും കണ്ടെടുത്തു;പ്രതികളെ പിടികൂടാനായില്ല


കട്ടപ്പന: എക്‌സൈസ് റേഞ്ചിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞുമോനും സംഘവും ചേര്‍ന്ന് അഞ്ചുരുളി വനമേഖലയില്‍ നിന്ന് ചാരായം വാറ്റുന്നതിനായി അനധികൃതമായി സൂക്ഷിച്ച 475 ലിറ്റര്‍ കോടയും അര ലിറ്റര്‍ ചാരായവും പിടികൂടി. പ്രതികളെ ആരെയും പിടികൂടാനായില്ല. പ്രിവന്റീവ് ഓഫീസര്‍മാരായ ശശികുമാര്‍, സാബുലാല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജയകുമാര്‍, അനൂപ്, സനല്‍ സാഗര്‍, എന്നിവരും എക്‌സൈസ് ഐ.ബിയിലെ പ്രിവന്റീവ് ഓഫീസര്‍ ഷിജു ദാമോദരനും സംഘത്തിലുണ്ടായിരുന്നു