പലിശ രഹിത മൊറൊട്ടോറിയം പ്രഖ്യാപിക്കണം;കര്‍ഷക യൂണിയന്‍(എം)
കട്ടപ്പന: കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടേയും ബാങ്ക് വായ്പകള്‍ക്ക് രണ്ട് വര്‍ഷത്തെ പലിശരഹിത മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്ന് കര്‍ഷക യൂണിയന്‍ (എം) ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. ബാങ്ക് വായ്പ എടുത്ത് കൃഷി ചെയ്ത കര്‍ഷകരും അവരെ ആശ്രയിച്ചുജീവിക്കുന്ന ചെറുകിട കര്‍ഷകരും ആത്മഹത്യയുടെ വക്കിലാണ്.കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലതകര്‍ച്ചയും വളം, കീടനാശിനികളുടെ ക്രമാധീതമായ വില വര്‍ധനവും കര്‍ഷകരെ സമാനതകളില്ലാത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.
അതോടൊപ്പം ഇടിത്തീ പോലെ ഒന്നര വര്‍ഷം മുന്‍പ് കടന്നുവന്ന കോവിഡ് മഹാമാരി സാധാരണക്കാരന്റെ ജീവിത സാഹചര്യം താറുമാറാക്കി. ബാങ്ക് വായ്പകള്‍ തിരിച്ചടക്കേണ്ടെന്ന വാദം കര്‍ഷക യൂണിയനില്ല. പക്ഷെ കോവിഡ് കാലത്തെ പലിശ പൂര്‍ണമായും ഒഴിവാക്കിയില്ലെങ്കില്‍ കര്‍ഷക ആത്മഹത്യകളുടെ ഘോഷയാത്ര നടക്കും എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണം.
അല്ലാത്ത പക്ഷം കേരളപിറവി ദിനമായ ഓഗസ്റ്റ് ഒന്നു മുതല്‍ സമരത്തിന് കര്‍ഷക യൂണിയന്‍ നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. കര്‍ഷക യൂണിയന്‍ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംക്കോട്ട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബിജു ഐക്കര അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ വിന്‍സ് കളപ്പുര, മാത്യു പൊട്ടംപ്ലാക്കന്‍, ബിനോയി കുളത്തുങ്കല്‍, സജി മൈലാടി, കുര്യച്ചന്‍ പൊന്നാമറ്റം, ജോസഫ് പെരുവിലംകാട്ട്, തോമസ് ഉള്ളാട്ട്, റോയ് ഏലിയാസ്, ബിജു വരയകാല, ജോസഫ് കമ്പംമെട്ട്, ജോയി ഞാവള്ളിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.