പട്ടയ ഭൂമിയിലെ മരം മുറി; കേസെടുക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി
കട്ടപ്പന: 24/10/2020-ലെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പട്ടയ ഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും കിളിര്‍ത്തുവന്നതുമായ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിച്ചതിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ കേസെടുക്കുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ഇക്കാര്യങ്ങള്‍ നിയമ വിദഗ്ധരുമായി ആലോചിച്ചുവരികയാണ്. കര്‍ഷകര്‍ക്ക് നല്‍കിയ അവകാശം ദുരുപയോഗിച്ച അഴിമതി നടത്തിയവര്‍ അത് കര്‍ഷകന്റെ തലയില്‍ കെട്ടിവച്ച രക്ഷപെടാന്‍ ശ്രമിക്കുകയാണ്. ഇത് അംഗീകരിക്കില്ല. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം അനുവദിച്ചുകിട്ടിയ അവകാശം പ്രയോജനപ്പെടുത്തിയതിന് എതിരെയുള്ള നീക്കം അപഹാസ്യമാണ്.
കുറ്റം ചെയ്ത വനപാലകര്‍ രക്ഷപെടുവാന്‍ അനുവദിക്കില്ലെന്നും കേസുള്ള കര്‍ഷകര്‍ 9447513211, 9447177373 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റിയന്‍ കൊച്ചുപുരക്കല്‍, രക്ഷാധികാരികളായ ആര്‍. മണിക്കുട്ടന്‍, സി.കെ മോഹനന്‍, മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി എന്നിവര്‍ പറഞ്ഞു