ഇന്ധന വിലവർധന: യു.ഡി.എഫ് കുടുംബ സത്യഗ്രഹം
തൊടുപുഴ: പെട്രോൾ -ഡീസൽ പാചകവാതക വിലവർധനയിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്ന നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് ജില്ലയിൽ കുടുംബ സത്യഗ്രഹം നടത്തി. പ്ലക്കാര്‍ഡ് പിടിച്ച് യു.ഡി.എഫ് പ്രവർത്തകരും അവരുെട കുടുംബാംഗങ്ങളും സത്യഗ്രഹത്തില്‍ പങ്കാളികളായി.
തൊടുപുഴ നിയോജകമണ്ഡലത്തിലെ ഇരുന്നൂറോളം നഗരസഭ പഞ്ചായത്ത് വാർഡുകളിലെ വസതികളിൽ നടന്ന കുടുംബ സത്യഗ്രഹത്തിൽ യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകൻ, ജില്ല കൺവീനർ എം.ജെ. ജേക്കബ്, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എം.എസ്. മുഹമ്മദ്, യു.ഡി.എഫ് ജില്ല സെക്രട്ടറി കെ. സുരേഷ് ബാബു, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എൻ.ഐ ബെന്നി, ചെയർമാൻ പി.എൻ സീതി, അഡ്വ. ജോസി ജേക്കബ്, ജോൺ നേടിയപാല, ജാഫർഖാൻ മുഹമ്മദ്, എ.എം. ദേവസ്യ, വി. താജുദ്ദീൻ, ഇന്ദു സുദാകരൻ, അഡ്വ. ജോസഫ് ജോൺ, ലീലാമ്മ ജോസ്, ഷിബിലി സാഹിബ്, ഷാഹുൽ പള്ളത്ത് പറമ്പിൽ, കെജി കണ്ണകദാസ്, സി.കെ. ശിവദാസ്, ജോസ് ചുവപ്പുങ്കൽ, എൻ.കെ. ബിജു, മനോജ് കൊക്കാട്ട്, ടി.എൽ. അക്ബർ എന്നിവർ സത്യഗ്രഹത്തിന് നേതൃത്വം നൽകി.
തൊടുപുഴ: തൊടുപുഴ മുനിസിപ്പൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന സത്യഗ്രഹ സമരത്തിന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ എം.എ. കരിം, കൺവീനർ കെ.ജി. സജിമോൻ, കെ. സുരേഷ് ബാബു, ഫിലിപ് ചേരിയിൽ, കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് വി.എസ് ജിന്ന, കെ.ജി. കണ്ണൻദാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.