അവാർഡിന്റെ തിളക്കത്തിൽ കാഞ്ചിയാർ ലബ്ബക്കട ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജ്

അവാർഡിന്റെ തിളക്കത്തിൽ കാഞ്ചിയാർ ലബ്ബക്കട ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജ്.എം ജി യൂണിവേഴ്സിറ്റിയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അവാർഡിന് ജെ പി എം കോളേജ് എൻ എസ് എസ് യൂണിറ്റിന്.
2024-25 വർഷത്തെ എം ജി യൂണിവേഴ്സിറ്റി എൻ എസ് എസ് അവാർഡ് ധാന ചടങ്ങ്
ബിഷപ്പ് കുര്യാളശേരി കോളേജ് ഫോർ വിമൻസ് അമലഗിരിയിലാണ് നടന്നത് .ചടങ്ങിൽ സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവാർഡുകൾ സമ്മാനിച്ചു.
എം ജി യൂണിവേഴ്സിറ്റിയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അവാർഡിന് ജെ പി എം കോളേജ് എൻ എസ് എസ് യൂണിറ്റാണ് അർഹമായത്.
മികച്ച പ്രോഗ്രാം ഓഫീസറായി കംമ്പ്യൂട്ടർ വിഭാഗം മേധാവി ടിജി ടോമിനെ തിരഞ്ഞെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ സിദ്ധാർത്ഥ് സാജുവും പെൺകുട്ടികളുടെ വിഭാഗത്തിൽ അന്നാ മോൾ ജോസഫും മികവുറ്റ വോളന്റിയേഴ്‌സിനുള്ള അവാർഡ് നേടി. യൂണിറ്റിന്റെ കഴിഞ്ഞ മൂന്നുവർഷങ്ങളിലെ ഉജ്ജ്വലമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കരസ്ഥമാക്കാൻ കഴിഞ്ഞത്.
കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി., പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി., . വൈസ്. പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി.,കോളേജ് ബസാർ ഫാ. ചാൾസ് തൊപ്പിൽ സി.എസ്.ടി, വിവിധ വിഭാഗം മേധാവികൾ എന്നിവർ അവാർഡ് ജേതാക്കളെ അനുമോദിച്ചു.













































































