സി എസ് ഡി എസ് നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളി അനുസ്മരണദിന പരിപാടികൾ ജൂൺ 18 ന്


കോട്ടയം : സാമൂഹ്യ പരിഷ്ക്കർത്താവും നവോത്ഥാന നായകനുമായ മഹാത്മാ അയ്യൻകാളിയുടെ 83 ആം ചരമവാർഷിക ദിനം “മഹാത്മാ അയ്യൻകാളി അനുസ്മരണ ദിന”മായി ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി 2024 ജൂൺ 18 ന് ആചരിക്കും.
18 ന് രാവിലെ 8:30 ന് സംസ്ഥാനത്തെ ആയിരം കുടുംബയോഗ കേന്ദ്രങ്ങളിൽ മഹാത്മാ അയ്യൻകാളിയുടെ ഛായാചിത്രത്തിൽ പുഷ്‌പ്പാർച്ചന നടത്തും.
അനുസ്മരണ പരിപാടിയുടെ സംസ്‌ഥാനതല ഉദ്ഘാടനം രാവിലെ 9:00 ന് കോട്ടയം വാഴൂർ നെടുമാവ് അംബേദ്കർ ഭവനിൽ നടക്കും. സംസ്‌ഥാന നേതാക്കൾ പുഷ്‌പ്പാർച്ചന നടത്തും. തുടർന്ന് അനുസ്മരണ സമ്മേളനം. സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തും. സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ്, വൈസ് പ്രസിഡന്റ്‌മാരായ വി പി തങ്കപ്പൻ,സുമിത് മോൻ,സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, ടി എ കിഷോർ, വിനു ബേബി, എം സി ചന്ദ്രബോസ് തുടങ്ങിയവർ നേതൃത്വം നൽകും.