Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍

കാൽവരി മൗണ്ട് ഫെസ്റ്റ് കമ്മിറ്റിയും സിപിഐഎം ഉം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടന്നു. എം എം മണി MLA താക്കോൽ കൈമാറി              



2019 ൽ കാൽവരി മൗണ്ടിൽ സംഘടിപ്പിച്ച കാൽവരി ഫെസ്റ്റിൽ നിന്നും ലഭിച്ച മൂന്ന് ലക്ഷത്തി തോണ്ണൂറായിരം രൂപയും സിപിഐഎം കമ്മിറ്റി സ്വരൂപ്പിച്ച ഒരു ലക്ഷത്തി അൻപത്തിനായിരം രൂപയും ചേർത്ത് ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ റോമിയോ സെബാസ്റ്റ്യൻ, രക്ഷാധികാരികളായ  ഫാ ജോസഫ് തൈപ്പറമ്പിൽ CMI , സി വി വർഗീസ് (CPIM), എന്നിവരുടെയും കമ്മിറ്റി അംഗങ്ങളുടെയും നല്ല ചിന്തയിൽ നിന്നുമാണ് വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽ ദാനം  എം എം മണി MLA നിർവഹിച്ചു കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ്, ഫെസ്റ്റ് ചെയർമാൻ റോമിയോ സെബാസ്റ്റ്യൻ, കാൽവരി മൗണ്ട് പള്ളി വികാരി ഫാ ജോർജ് CMI, നിർമാണകമ്മിറ്റി കൺവീനവർ എം വി ജോർജ്, ഫെസ്റ്റ് കമ്മിറ്റി ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു. ആറ് വർഷക്കാലമായി കൂട്ടക്കല്ല് അൽഫോൻസ നഗർ പള്ളിക്ക് സമീപം അമ്മയുടെ  വീതത്തിൽ ഉള്ള 4 സെന്റ് സ്ഥലത്ത് താർ പോളിയൻ മറ മാത്രമുള്ള കുടിലിലിൽ താമസിക്കുകയായിരുന്നു ഇവർ..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!