പ്രമുഖ പരിസ്ഥിതി കൂട്ടായ്മയായ ഇല നേച്ചര്‍ ഫൗണ്ടേഷന്‍, സോഷ്യല്‍ ഫോറസ്ട്രി ഇടുക്കി ഡിവിഷന്‍, അയപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ച് എന്നിവയുടെ നേതൃത്വത്തില്‍ വനമഹോല്‍സവം നടത്തി
കട്ടപ്പന: പ്രമുഖ പരിസ്ഥിതി കൂട്ടായ്മയായ ഇല നേച്ചര്‍ ഫൗണ്ടേഷന്‍, സോഷ്യല്‍ ഫോറസ്ട്രി ഇടുക്കി ഡിവിഷന്‍, അയപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ച് എന്നിവയുടെ നേതൃത്വത്തില്‍ മുരിക്കാട്ടുകുടി ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വനമഹോല്‍സവം നടത്തി. സോഷ്യല്‍ ഫോര്‍സ്റ്ററി ഇടുക്കി ഡിവിഷന്‍ റേഞ്ച് ഓഫീസര്‍ എം.സി അജിത് ഉദ്ഘാടനം ചെയ്തു. ഇല നേച്ചര്‍ ക്ലബ് സംസ്ഥാന പ്രസിഡന്റ് സജിദാസ് മോഹന്‍ അധ്യക്ഷത വഹിച്ചു. വന മഹോത്സവത്തിന്റെ പ്രത്യേകത എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ഫോറസ്‌ററ് ഓഫിസര്‍ എന്‍.എന്‍ ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ റസാഖ് തൈ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂളിലും മറ്റപ്പള്ളി കവലയിലുമായി നടന്ന മര തൈ നടീലില്‍, വിതരണം എന്നിവയ്ക്ക് ഗ്രാമ പഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് റോബിന്‍ സെബാസ്റ്റിയന്‍, രാജേഷ് വരകുമല, അനീഷ് തോണക്കര, അനില്‍ രാമക്കല്‍മേട്, പ്രിന്‍സ് മറ്റപ്പള്ളി, നെവിന്‍ മുരളി, സതീഷ് ചന്ദ്രന്‍, ബിജു മറ്റപ്പള്ളി, ശശികല, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ അനീഷ് പരമേശ്വരന്‍, പി.പോള്‍, ഐസക് പ്രവീണ്‍ തറമേല്‍, ടി.കെ രാജു, പ്രമീള രാജപ്പന്‍, സുശീല രാജപ്പന്‍, ജയ്‌മോന്‍ അഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി