റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ഫാമിലി മീറ്റും എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണവും ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു


റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ഫാമിലി മീറ്റും എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണവും ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2024 – 25 റോട്ടറി വർഷത്തെ എജുക്കേഷണൽ എക്സലൻസ് അവാർഡ് വിതരണവും ഫാമിലി ഗ്യാതറിങ്ങും ലബ്ബക്കട ഹൈറേഞ്ച് വില്ല റിസോർട്ടിൽ വച്ച് നടന്നു. ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വിവിധ ഹൗസിംഗ് പ്രോജക്ടുകൾ, മെഡിക്കൽ ക്യാമ്പുകൾ, എന്നിവയ്ക്കൊപ്പം ക്ലബ്ബ് നടപ്പിലാക്കിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പ്രൊജക്ടിന് സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുവാൻ സാധിച്ചു എന്നും എംപി അഭിപ്രായപ്പെട്ടു. ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഗ്ലോബൽ ഗ്രാൻഡ് പ്രൊജക്ടിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ ജിതിൻ കൊല്ലംകുടി അധ്യക്ഷനായ പരിപാടിയിൽ റൊട്ടേറിയൻമാരായ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ജോസ് മാത്യു, ജിജിആർ പ്രിൻസ് ചെറിയാൻ, സെക്രട്ടറി അഖിൽ വിശ്വനാഥൻ, ജോസുകുട്ടി പൂവത്തുംമൂട്ടിൽ എന്നിവർ സംസാരിച്ചു.