കൈത്താങ്ങായി പള്‍സ് ഓഫ് കുമളി
കുമളി: അശരണര്‍ക്കും ആലംബഹീനര്‍ക്കും ചികിത്സാ ധന സഹായ ചലഞ്ച് നടത്തി കൈത്താങ്ങ് ആവുകയാണ് പള്‍സ് ഓഫ് കുമളി എന്ന വാട്‌സ് ആപ്പ് കൂട്ടായ്മ. മൂന്നു മാസത്തിനിടെ നിര്‍ദ്ധനരായ അഞ്ചു കുടുംബങ്ങളിലാണ് പള്‍സ് ഓഫ് കുമളി സാമ്പത്തികമായ സഹായ ഹസ്തം നീട്ടിയത്. ഇതില്‍ നാലും ചികിത്സാ സഹായമായിരുന്നു. കുമളി ഒട്ടകത്തലമേട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ ആയി പഠിക്കുന്നതിനുള്ള ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതായിരുന്നു അഞ്ചാമത്തേത്. സമസ്ത മേഖലയില്‍ നിന്നുമുള്ള 250-ല്‍ പരം അംഗങ്ങളാണ് വാട്‌സ് ആപ്പ് കൂട്ടായ്മയില്‍ അംഗങ്ങളായുള്ളത്. മൂന്നു മാസത്തിനിടെ അന്‍പതിനായിരം രൂപാ സമാഹരിച്ച് അര്‍ഹതപെട്ടവര്‍ക്ക് നല്‍കി.
കാന്‍സര്‍ രോഗിയായ കുട്ടിക്ക് അടിയന്തര ചികിത്സാ ധന സഹായമായി കഴിഞ്ഞ ദിവസം പതിമൂവായിരം രൂപാ ലഭ്യമാക്കിയത് 24 മണികൂറിനകമാണ്. കുമളിയിലെ ഒരു പറ്റം നിസ്വാര്‍ത്ഥമതികളായ യുവാക്കളാണ് അഡ്മിന്‍മാരായി കൂട്ടായ്ക്ക് നേതൃത്വം നല്‍കുന്നത്.