Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിച്ചു


സിഐടിയു സ്ഥാപക ദിനത്തോടനുബന്ധിച്ച് കട്ടപ്പന ഏരിയ കമ്മിറ്റി, കട്ടപ്പന താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി പരിസരത്തെ മാലിന്യം നീക്കി കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ചു. പ്രധാന ബ്ലോക്കിന്റെ പരിസരവും ആശുപത്രിയുടെ പ്രധാന കവാടവും ശുചീകരിച്ചു. ബ്ലീച്ചിങ് പൗഡര്‍ വിതറി അണുമുക്തമാക്കി. സിഐടിയു ഏരിയ സെക്രട്ടറി എം സി ബിജു, പ്രസിഡന്റ് ടോമി ജോര്‍ജ്, ജില്ലാ ജോയിന്റ് സെക്രട്ടറി സി ആര്‍ മുരളി, കെ എന്‍ ബിനു, ലിജോബി ബേബി, എം പി ഹരി തുടങ്ങിയവര്‍ സംസാരിച്ചു.