Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജില്ലാ സഹകരണ സംരക്ഷണ സമിതിയുടെ ഹെഡ് പോസ്റ്റ്‌ ഓഫീസ്‌ ധർണ്ണ ചൊവ്വാഴ്ച്ച കട്ടപ്പനയിൽ







കട്ടപ്പന :സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെയും റിസർവ്‌ ബാങ്കിന്റെയും നടപടികൾക്കതിരെ ജില്ലാ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച കട്ടപ്പന ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുൻപിൽ ധർണ്ണ നടത്തും. രാവിലെ 11 ന് മുൻ മന്ത്രി എം.എം മണി എം.എൽ.എ സമരം ഉദ്ഘാടനം ചെയ്യും. സഹകരണ മേഖലയിലെ നേതാക്കൾക്ക് പുറമേ സഹകാരികളും ,ജീവനക്കാരും ധർണ്ണയുടെ ഭാഗമാകും. നേതാക്കളായ കെ കെ ജയചന്ദ്രൻ, കെ. കെ ശിവരാമൻ, സി പി മാത്യൂ, ജോസ്‌ പാലത്തിനാൽ, പ്രൊഫ. എം ജെ ജേക്കബ്‌, വാഴുർ സോമൻ എംഎൽഎ, കെ വി ശശി, ജോയി തോമസ്‌, റോമിയോ സെബസ്‌റ്റ്യൻ, കെ. ദീപക്‌ എന്നിവർ പങ്കെടുക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!