നാട്ടുവാര്‍ത്തകള്‍
അര്‍ജുന്‍ പാണ്ഡ്യന്‍ ജില്ലാ വികസന കമ്മീഷണറായി നാളെ ചുമതല ഏല്‍ക്കും


ഇടുക്കി ജില്ലാ വികസന കമ്മീഷണറായി ഇടുക്കിക്കാരന്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നാളെ (09.07.21) ചുമതല ഏല്‍ക്കും. 2017 ബാച്ചുകാരനായ ഇദ്ദേഹം കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന്് ഒക്ടോബര്‍ 2019 മുതല്‍ മെയ് 2021 വരെ ഒറ്റപ്പാലം സബ്കലക്ടറായിരുന്നു. 2021 മെയ് 31 മുതല്‍ ജൂലൈ അഞ്ചു വരെ മാനന്തവാടി സബ്കലക്ടറായും സേവനം അനുഷ്ഠിച്ചശേഷമാണ് മാതൃ ജില്ലയായ ഇടുക്കിയിലെത്തുന്നത്. ഇടുക്കി ഏലപ്പാറ ബൊണാമി കുമരംപറമ്പില്‍ പാണ്ഡ്യന്റെയും ഉഷയുടെയും മകനാണ്.