വാളയാർ- വണ്ടിപ്പെരിയാറിൽ ആവർത്തിക്കരുത്.കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുക:ഷാഫി പറമ്പിൽ എം എൽ എ
വണ്ടിപ്പെരിയാർ:ഡി വൈഎഫ്ഐ പ്രവത്തകൻ പീഡനത്തിനിരയാക്കി കൊന്ന് കെട്ടിതൂക്കിയ കുരുന്നിന്റെ വീട് യൂത്ത്കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.തങ്ങളുടെ മകളുടെ ജീവൻ നശിപ്പിച്ച പ്രതിക്ക് വധശിക്ഷ ഉറപ്പ് വരുത്തണമെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു.തുടർന്ന് വണ്ടിപ്പെരിയാർ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.വാളയാറിന് സമാനമായ രീതിയിൽ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകങ്ങൾ പെരുകുമ്പോഴും കുറ്റക്കാരായവർക്കെതിരെ വേണ്ട നടപടി സ്വീകരിക്കുവാൻ തയ്യാറാകാത്ത സിപിഎം നേതൃത്വവും പിണറായി സർക്കാരും നാടിനാപത്താണ് എന്ന് അദ്ദേഹം പറഞ്ഞു.വാളയാർ പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികൾ രക്ഷപെട്ടതുപോലെ ഈ പ്രതിയും രക്ഷപെടരുത്.പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കാൻ തയ്യാറാകാത്ത സിപിഎം നേതൃത്വം ഇത്തരം ക്രൂരകൃത്യങ്ങൾക്ക് പിന്തുണ നൽകുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത് സിപിഎം അണികൾക്ക് എന്ത് അധർമവും ചെയ്യാമെന്നും അവരെ പിന്തുണയ്ക്കാൻ പാർട്ടി ഉണ്ട് എന്ന സന്ദേശവുമാണ് പൊതുജനങ്ങൾക്ക് നൽകുന്നത്.
മറ്റു കേസുകളിലെ പോലെ പ്രതികൾക്ക് രക്ഷപ്പെടുവാനുള്ള സാഹചര്യം ഉണ്ടാവരുതെന്നും കൃത്യമായ അന്വേഷണം നടത്തി പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ, കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ.സിറിയക് തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാഹുൽ മങ്കൂട്ടത്തിൽ,കെ എസ് അരുൺ,നേതാക്കളായ ഷാജി പൈനാടത്ത്, ആർ ഗണേശൻ,ജോമോൻ പി ജെ,പ്രശാന്ത് രാജു,മോബിൻ മാത്യു,ടി എൽ അക്ബർ,മനോജ് രാജൻ,ഫ്രാൻസിസ് ദേവസ്യ,
ആരിഫ് കരീം,എബി മുണ്ടക്കൽ,ബിലാൽ സമദ്,അനിൽ കനകൻ, ടോണി തോമസ്, എബിൻ കുഴിവേലി തുടങ്ങിവർ നേതൃത്വം നൽകി