ഹൈറേഞ്ചിലെ കൊടുംചൂടിലും കാഴ്ച്ചകൾക്ക് കുളിർമയേകി കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയപാതയിലും കുമളി മൂന്നാർ സംസ്ഥാന പാതയിലും ഗുൽമോഹർ പൂവസന്തം പ്രണയ കവിതകളിലും ദൃശ്യങ്ങളിലും സാന്നിധ്യമായ ഗുൽമോഹർ പൂക്കൾ ദേശീയപാതയോരങ്ങളിൽ പൂവസന്തം തീർക്കുന്നത് വിനോദ സഞ്ചാരികളിൽ വേനൽ ചൂടിനൊപ്പം നയന മനോഹര കാഴ്ചകൾ സമ്മാനിക്കുന്നു
എക്കാലത്തും വേനലിന് വസന്തമൊരുക്കിയും പ്രണയ മനസുകളിൽ വർണ്ണഭാവനകൾ വിരിയിച്ചും പാതയോരങ്ങൾക്ക് പൂക്കളുടെ വർണ്ണവസന്തമൊരുക്കി ഗുൽമോഹർ പൂവസന്തമൊരുക്കാറുണ്ട് ഇത്തവണ ഹൈറേഞ്ചിനെ സൂര്യതാപം അതിൻ്റെ കരാളഹസ്തങ്ങളിൽ പൊതിഞ്ഞ് അസഹ്യമാക്കുമ്പോഴും മറുവശത്ത് വേനൽ ചൂടിൽ കൊട്ടാരക്കര ദി ണ്ഡുക്കൽ ദേശീയപാതയോരത്തും കുമളി മൂന്നാർ സംസ്ഥാന പാതയോരങ്ങളിലുമാണ് ഗുൽമോഹർ പൂക്കൾ വിനോദസഞ്ചാരികൾക്ക് പൂക്കളുടെ വർണ്ണവസന്തമൊരുക്കുന്നത്
വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന ഒരു മരമാണ് അലസിപ്പൂമരം അഥവാ ഗുൽമോഹർ. ഇതിൻ്റെ ശാസ്ത്രീയനാമം Delonix regia എന്നും ഇംഗ്ലീഷിൽ Royal Poinciana അഥവാ Flamboyant. ഡെലോനിക്സ് റീജിയ എന്നുമാണ് കേരളത്തിലെ വഴിയോരങ്ങളിൽ ഏപ്രിൽ – മേയ് മാസങ്ങളിൽ ഈ മരങ്ങൾ പൂവണിയുന്നു. ചില വർഷങ്ങളിൽ ഇത് നേരത്തേയും ചിലപ്പോൾ വൈകിയും പൂവിടാറുണ്ട്. പൂക്കൾ പൊഴിഞ്ഞ് വഴിയോരങ്ങൾക്ക് വർണ്ണാഭ നൽകാറുണ്ട്. തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്ന ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു. തണ്ടിനു അധികം ബലമില്ലാത്തതുകൊണ്ട് മഴക്കാലത്ത് ശാഖകൾ വീണ് വഴിയാത്രക്കാർക്ക് ഈ മരം മാഗ്ഗതടസമാവുകയും അപകടങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു മദിരാശിമരം എന്നും പേരുമുണ്ട് ഗുൽമോഹർ മരത്തിന്
നല്ല സൂര്യപ്രകാശം ആവശ്യമായ ഇതിന് ചെറിയ വരൾച്ചയും ശൈത്യവും താങ്ങാനാകും. അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരം അഥവാ ഗുൽമോഹറിൻ്റെ സ്വദേശം മഡഗാസ്കറാണ്. അലങ്കാരവൃക്ഷമെന്ന നിലയിൽ അലസിപ്പൂമരം ഭാരതത്തിലെത്തിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി.
പരമാവധി പത്തു മീറ്ററിലധികം ഉയരത്തിലേക്ക് ഈ വൃക്ഷം വളരാറില്ല. അത്രയുമായാൽ പിന്നെ ഇവയുടെ തലപ്പ് പരന്നു പന്തലിക്കും. ഇലകൾ വളരെ ചെറുതാണ്. ഇവയുടെ വലിപ്പംപരമാവധി അര സെന്റീമീറ്റർ മാത്രമാണ് വേനൽകാലത്താണ് അലസിപ്പൂമരം പൂക്കുക. ശാഖാഗ്രത്തിൽ കുലകളായാണ് പൂക്കൾ വിടരുക. പൂവിന് ചുവപ്പ് നിറവും മിക്കവാറും സ്പൂണിന്റെ ആകൃതിയും ആയിരിക്കും. പരന്ന പച്ച തലപ്പും അതുനിറയെ ചുവന്ന പൂക്കളുമായി നിൽക്കുന്ന അലസിപ്പൂമരം അഥവാ ഗുൽമോഹർ കാണാൻ ഭംഗിയാണ്. പക്ഷേ നല്ല കാറ്റിൽ ഇവ പിഴുതു വീഴാൻ സധ്യതുയുണ്ട്. ഇതിന്റെ വേരുകൾ ആഴത്തിലേക്കു പോകുന്നവയല്ല. ചുവട്ടിൽ തന്നെ വ്യാപിച്ചു നിൽക്കും. അതുകൊണ്ട് ഗുൽമോഹറിന്റെ ചുവട്ടിൽ മറ്റ് ചെടികൾ വളരാനുള്ള സാധ്യത കുറവാണ്.
തോടോടു കൂടിയ കായ നീണ്ടു പരന്നതാണ്. 50 സെന്റീമീറ്ററോളം നീളവും 4 സെന്റിമീറ്റർ വീതുയുമുണ്ടാകും. കായ ഏറെ നാളുകൾക്കു ശേഷമേ മരത്തിൽ നിന്നും അടർന്നു വീഴുകയുള്ളു. ഒക്ടോബറിൽ ആത്കായ വിളയുന്നത് ഇത് വളരെക്കാലം മരത്തിൽ തന്നെ കിടക്കും. വിത്തുകൾ പാകിയും അലസിപ്പൂമരം വളർത്തിയെടുക്കാം ഇതുകൂടാതെ വേരിൽ നിന്നും തൈകൾ ഉണ്ടാകും ഈതണ്ട് മുറിച്ച് നട്ടാലും ഇവ കിളിർക്കും എന്നതാണ് പ്രത്യേകത
കേരളത്തിൽ കാട്ടിലും നാട്ടിലും ഈ മരം ധാരാളമുണ്ട്. തടിയുടെ ഈടും ബലവും കുറവാണ്. മുഖ്യമായും വിറകിനാണ് അലസിപ്പൂമരത്തിന്റെ തടി ഉപയോഗിക്കുന്നത്. സിസാൽ പിനിയേസി എന്ന സസ്യ കുടുംബത്തിൽപ്പെട്ട അലസിപ്പൂമരത്തിന്റെ അഥവാ ഗുൽമോഹറിൻ്റെ ശാസ്ത്രനാമം ഡിലോണിക്സ് റീജിയറാഫ് എന്നാണ്. ഗുൽമോഹർ, ഗോൽഡ് മോഹർ എന്നെല്ലാം ഇംഗ്ലീഷിൽ അറിയപ്പെടുന്നുണ്ട്.
ഇത്തരത്തിൽ ദേശീയ സംസ്ഥാന പാതയോരങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുന്ന ഗുൽമോഹറാണ് കൊടുംചൂടിലും വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും പൂക്കളുടെ കാഴ്ച്ച വസന്തമൊരുക്കുന്നത്