Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കിലെ-ഐ.എ.എസ് അക്കാഡമിയില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം

കേരള സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരം കിലെ-ഐ.എ.എസ് അക്കാഡമിയില്‍ 2025 2026 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. കോഴ്‌സ് കാലാവധി ഒരു വര്‍ഷം. പൊതു വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് 50000 രൂപയാണ് കോഴ്‌സ് ഫീസ്. അര്‍ഹതയുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50% വരെ ഫീസിളവ് ലഭിക്കും. വിശദാംശങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ലിങ്കിനും www.kite.kerala.gov.in/kilelasacademy എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇമെയില്‍: [email protected] , വാട്സാപ്പ് 8075768537, ഫോണ്‍: 0471-2479966, 8075768537
















































































































