Idukki വാര്‍ത്തകള്‍
യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 28 വർഷത്തിനു ശേഷം പൊലീസിന്റെ പിടിയിൽ

തേനി, വരശനാട്, ധർമരാജപുരം സ്വദേശി മഹാദേവൻ (48) ആണ് അറസ്റ്റിലായത്. 1997 ജൂൺ മാസം കുമളി, ചെങ്കര സ്വദേശി ഗണേശൻ (18) കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഇയാൾ. സ്വത്ത് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായത്. നാലാം പ്രതിയായ മഹാദേവൻ സംഭവത്തിനു ശേഷം കടന്നുകളയുകയായിരുന്നു. ദുർഘടമായ വനമേഖലയിൽ ആണ് ഇയാൾ കഴിഞ്ഞിരുന്നത്. കുമളി പോലീസ് ഇൻസ്‌പെക്ടർ സുജിത് പി എസ്, സബ് ഇൻസ്‌പെക്ടർമാരായ അനന്ദു, ജെഫി ജോർജ്, സിവിൽ പോലീസ് ഓഫീസർമാരായ എം മാരിയപ്പൻ, രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്









































































