San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാർഷികപഠനത്തിന് ഐ.സി.എ.ആർ. സ്കോളർഷിപ്പും ഫെലോഷിപ്പും: അപേക്ഷ 31 വരെ



കൃഷിയും അനുബന്ധ ശാസ്ത്രശാഖകളും പഠിക്കുന്നവർക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.) നൽകുന്ന സാമ്പത്തികസഹായമാണ് നാഷണൽ ടാലന്റ് സ്കോളർഷിപ്പ് (എൻ.ടി.എസ്.), പോസ്റ്റ്ഗ്രാജ്വേറ്റ് സ്കോളർഷിപ്പ്, പിഎച്ച്.ഡി.ക്കുള്ള ജെ.ആർ.എഫ്./എസ്.ആർ.എഫ്. എന്നിവ. ഐ.സി.എ.ആർ. അഖിലേന്ത്യാ ക്വാട്ടയിൽ കാർഷിക സർവകലാശാലകളിൽ പ്രവേശനം നേടിയവർക്കാണ് ഇവ. സംസ്ഥാന സർവകലാശാലകളുടെ സ്വന്തം പ്രവേശനപരീക്ഷയിലൂടെ സീറ്റ് നേടിയവർക്കു ബാധകമല്ല.

  • എൻ.ടി.എസ്: ബിരുദപഠനത്തിന്. സി.യു.ഇ.ടി. (ഐ.സി.എ.ആർ.-യു.ജി.) വഴി ഐ.സി.എ.ആർ. അഖിലേന്ത്യാ ക്വാട്ടയിൽ, സ്വന്തം സംസ്ഥാനത്തിനു പുറത്തുള്ള കാർഷിക സർവകലാശാലയിൽ ചേർന്നവർക്ക്. യോഗ്യരായ എല്ലാവർക്കും കോഴ്സ് തീരുംവരെ പ്രതിമാസം 3,000 രൂപ സ്കോളർഷിപ്പ്‌ ലഭിക്കും. പ്രവേശനം നേടി ഒരു മാസത്തിനകം കോഴ്സ് വിട്ടാൽ തുക ലഭിക്കില്ല. ഒരു വിഷയത്തിന് തോറ്റാലോ റെഗുലർ പരീക്ഷ എഴുതാതിരുന്നാലോ സ്കോളർഷിപ്പ്‌ നിലയ്ക്കും.
  • എൻ.ടി.എസ്: ബിരുദാനന്തര പഠനത്തിന്. ഐ.സി.എ.ആർ. എ.ഐ.ഇ.ഇ.എ (പി.ജി.) വഴിയുള്ള അർഹത ബിരുദ എൻ.ടി.എസിന് സമാനം. യോഗ്യരായ എല്ലാവർക്കും കോഴ്സ് തീരുംവരെ പ്രതിമാസം 5,000 രൂപ സ്കോളർഷിപ്പ്‌ ലഭിക്കും.
  • ഐ.സി.എ.ആർ. പി.ജി. സ്കോളർഷിപ്പ്: പ്രവേശനപരീക്ഷയിലെ റാങ്കിന്റെ മികവ് അനുസരിച്ചാണ് തിരഞ്ഞെടുപ്പ്. മറ്റൊരു സംസ്ഥാനത്തു പഠിക്കണമെന്നില്ല. രണ്ട് വർഷം പ്രതിമാസം 12,640 രൂപയും വർഷം തോറും 6,000 രൂപ കണ്ടിൻജൻസി ഗ്രാന്റും ലഭിക്കും. വെറ്ററിനറി ഒഴികെയുള്ള പ്രോഗ്രാമുകൾക്കാണ് ഈ പദ്ധതി. ജനറൽ, ഒ.ബി.സി (എൻ.സി.എൽ), ഇ.ഡബ്ല്യൂ.എസ്, യു.പി.എസ്. വിഭാഗക്കാർക്ക് 60 ശതമാനം മാർക്കോ ഒ.ജി.പി.എ. 6.60/10-ഓ; എസ്‌.സി./എസ്‌.ടി./ഭിന്നശേഷി/ട്രാൻസ്ജൻഡർ വിഭാഗക്കാർക്ക് 50 ശതമാനമോ ഒ.ജി.പി.എ. 5.60-ഓ വേണം. 2026 ഓഗസ്റ്റ് 31-ന് കുറഞ്ഞത് 19 വയസ്സ് പൂർത്തിയാക്കിയിരിക്കണം. പ്രവേശനസമയത്ത് ബോണ്ട് നൽകണം, കോഴ്സ് പൂർത്തിയാക്കാതെ വിട്ടാൽ വാങ്ങിയ തുക തിരികെനൽകണം.
  • ഐ.സി.എ.ആർ. ജെ.ആർ.എഫ്./എസ്.ആർ.എഫ്. (പിഎച്ച്.ഡി.): എ.ഐ.സി.ഇ.-ജെ.ആർ.എഫ്./എസ്.ആർ.എഫ്. റാങ്ക് അനുസരിച്ചാണ്. ആദ്യ രണ്ടു വർഷം (ജെ.ആർ.എഫ്.) പ്രതിമാസം 37,000 രൂപ, മൂന്നാംവർഷം (എസ്.ആർ.എഫ്.) 42,000 രൂപ, ഒപ്പം വർഷം 10,000 രൂപ കണ്ടിൻജൻസി ഗ്രാന്റ്. മാസ്റ്റേഴ്സിൽ ജനറൽ, ഒ.ബി.സി. (എൻ.സി.എൽ), ഇ.ഡബ്ല്യു.എസ്, യു.പി.എസ്. വിഭാഗക്കാർക്ക് 60 ശതമാനം മാർക്കോ ഒ.ജി.പി.എ. 6.50-ഓ; എസ്‌.സി./എസ്‌.ടി./ഭിന്നശേഷി/ട്രാൻസ്ജൻഡർ വിഭാഗക്കാർക്ക് 50 ശതമാനമോ ഒ.ജി.പി.എ. 5.50-ഓ വേണം. 2026 ഓഗസ്റ്റ് 31-ന് കുറഞ്ഞ പ്രായം 20.

അപേക്ഷ scholarships.gov.in വഴി 31 വരെ നൽകാം.

വിവരങ്ങൾക്ക്: icar.org.in










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!