Idukki വാര്‍ത്തകള്‍
‘ഒരിക്കൽ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ല’: സിപിഎമ്മുമായി അകൽച്ച സൂചിപ്പിക്കുന്ന കുറിപ്പുമായി പി.പി.ദിവ്യ

നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്’’ – സിപിഎമ്മുമായുള്ള അകൽച്ച സൂചിപ്പിക്കുന്ന കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ. കണ്ണൂർ എംഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവച്ചിരുന്നു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിലും പാർട്ടി ദിവ്യയെ പരിഗണിച്ചിരുന്നില്ല. ഒരിക്കൽ നമുക്കു ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല എന്നാണ് ദിവ്യ കുറിപ്പിൽ പറയുന്നത്.




































































































































