San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഉണങ്ങിയ പൂക്കൾക്കു കിലോയ്ക്ക് 1,500–4,000 രൂപ വരെ; കേരളത്തിലും പച്ചപിടിച്ച് ശംഖുപുഷ്പക്കൃഷി, ലോകവിപണിയിലും താരം



അലങ്കാര സസ്യമായി കണ്ടിരുന്ന നീല ശംഖുപുഷ്പം എന്ന ഔഷധസസ്യം ആഗോള കാർഷിക വിപണിയിൽ വിലപിടിപ്പുള്ള വാണിജ്യ വിളയായി മാറുന്നു. പ്രകൃതിദത്ത നീല നിറത്തിനും ഔഷധഗുണങ്ങൾക്കും ആരോഗ്യപാനീയങ്ങളിലെ ഉപയോഗത്തിനും ആവശ്യക്കാരേറിയതോടെ ഏഷ്യൻ രാജ്യങ്ങളിൽ നീല ശംഖുപുഷ്പക്കൃഷി വ്യാപിക്കുകയാണ്. രാസവർണങ്ങൾക്കു പകരം പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിക്കുന്ന പ്രവണത വർധിച്ചതാണു ശംഖുപുഷ്പത്തിനു ലോകവിപണി തുറന്നുനൽകിയത്. ഭക്ഷ്യവ്യവസായം, ഔഷധനിർമാണം, സൗന്ദര്യവർധക ഉൽപന്നങ്ങൾ, ഹെർബൽ ടീ, ന്യൂട്രാസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ ആവശ്യം വർഷംതോറും ഉയരുകയാണ്.

നാരങ്ങനീരു ചേർത്താൽ നീല നിറം വയലറ്റായോ പിങ്കായോ മാറുന്ന പ്രത്യേകത ഈ പൂവിനെ പാനീയ വ്യവസായത്തിന്റെ ഇഷ്ടവിളയാക്കി. നീല ശംഖുപുഷ്പത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ എന്ന പ്രകൃതിദത്ത വർണപദാർഥമാണ് ഇതിനെ വിലപിടിപ്പുള്ളതാകുന്നത്. ശംഖുപുഷ്പക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണു കേരളത്തിലേത്. ശാസ്ത്രീയ കൃഷിരീതിയും ഉണക്കൽ–സംസ്കരണ സൗകര്യങ്ങളും ഫലപ്രദമായ വിപണനവും ഉറപ്പാക്കിയാൽ, നമ്മുടെ ചെറുകിട കർഷകർക്കും സംരംഭകർക്കും ശംഖുപുഷ്പം വൻവരുമാനസാധ്യത തുറന്നുകൊടുക്കും.

ബ്ലൂ ടീ

കഫീൻ അടങ്ങിയിട്ടില്ലാത്ത ഔഷധ ചായ ആയിട്ടാണു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ നീല ചായയെ പരിഗണിക്കുന്നത്. ബ്ലൂ ടീ അല്ലെങ്കിൽ ബട്ടർഫ്ലൈ പി ഫ്ലവർ ടീ എന്നും വിളിക്കും. തായ്‌ലൻഡ്, വിയറ്റ്നാം പോലുള്ള രാജ്യങ്ങളിൽ ഇതു തണുപ്പിച്ചു തേനും നാരങ്ങയും ചേർത്തു ലെമണേഡ‌് രൂപത്തിലും കഴിക്കാറുണ്ട്.


ശംഖുപുഷ്പം ഉപയോഗിക്കുന്നത്
ഹെർബൽ ബ്ലൂ ടീ ആരോഗ്യപാനീയങ്ങൾ ഐസ്ക്രീം, മിഠായി ബേക്കറി ഉൽപന്നങ്ങൾ പ്രകൃതിദത്ത ഫൂഡ് കളറിങ് കോസ്‌മെറ്റിക്‌സ് ഹെർബൽ ഷാംപൂ, സോപ്പ് ആയുർവേദ, സിദ്ധ, യുനാനി മരുന്നുകൾ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ

വരുമാനം വരുന്ന വഴി
ഒരേക്കറിൽ ഏകദേശം 4,000–5,000 തൈകൾ വരെ നടാം. നടീൽ കഴിഞ്ഞ് 60–75 ദിവസത്തിനുള്ളിൽ പൂക്കൾ ലഭിച്ചു തുടങ്ങും. ഉണക്കിയ പൂവിന് പുതിയ പൂവിനെക്കാൾ ഉയർന്ന വില. പുതിയ പൂക്കൾക്കു കിലോയ്ക്ക് ഏകദേശം 150–400 രൂപ വരെ ലഭിക്കും. ഉണക്കിയ പൂക്കൾക്കു കിലോയ്ക്ക് 1,500–4,000 രൂപ വരെ ഉയർന്ന ഗുണനിലവാരമുള്ള കയറ്റുമതി ഗ്രേഡുകൾക്ക് ഇതിലും കൂടുതൽ വില ലഭിക്കാം. മൂല്യവർധിത ഉൽപന്നങ്ങളായ ബ്ലൂ ടീ, പൊടി, എക്‌സ്ട്രാക്‌റ്റ് എന്നിവയാക്കി വിപണിയിലെത്തിച്ചാൽ ലാഭം ഇതിലും കൂടും.

കർഷകർ ശ്രദ്ധിക്കേണ്ടത്
രാവിലെ വിരിയുന്ന പൂക്കൾ ശേഖരിക്കുക. നിഴലിൽ ഉണക്കുന്നതു നിറവും ഗുണവും നിലനിർത്തും. ഈർപ്പം കയറാത്ത പാക്കിങ്ങിൽ സൂക്ഷിക്കുക. ജൈവരീതിയിൽ കൃഷി ചെയ്താൽ കയറ്റുമതി സാധ്യത വർധിക്കും. മൂല്യവർധനയാണു ലാഭത്തിന്റെ രഹസ്യം

​ശംഖുപുഷ്പം ലെമനേഡ്

നീല ശംഖുപുഷ്പം -10 എണ്ണം
വെള്ളം – ഒരു കപ്പ് നാരങ്ങ നീര് രണ്ട് ടേബിൾ സ്പൂൺ തേൻ, ഐസ്ക്യൂബ് – ആവശ്യത്തിന്

​തയാറാക്കുന്ന വിധം:

വെള്ളം നന്നായി തിളപ്പിച്ച് അതിലേക്കു കഴുകി വൃത്തിയാക്കിയ പൂവുകൾ ഇട്ട് ഇളക്കി നന്നായി നീല നിറം ആയാൽ പൂക്കൾ എടുത്തു മാറ്റി വെള്ളം തണുപ്പി ക്കാൻ വയ്ക്കുക. ശേഷം ഒരു സെർവിങ് ഗ്ലാസിൽ നാരങ്ങനീരും തേനും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു ഗ്ലാസിന്റെ മുകൾഭാഗം വരെ ഐസ് ക്യൂബുകൾ ഇടുക. അതിലേക്കു നേരത്തേ എടുത്തുവെച്ച ശംഖുപുഷ്പ വെള്ളം ചേർക്കുക. നാരങ്ങനീരു ചേരുന്നതോടെ നീലയായ വെള്ളത്തിന്റെ നിറം മാറി പർപ്പിൾ ആയി വരുന്നത് കാണാം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!