San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കിയില്‍ മൂന്നുദിവസം  ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം



ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 23,24,25 തീയ്യതികളില്‍(വെള്ളി,ശനി,ഞായര്‍)
ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക്  ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. അപകടസാധ്യതയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം.

ഓറഞ്ച് അലര്‍ട്ട് പിന്‍വലിക്കുന്നതുവരെ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലയില്‍ വൈകീട്ട് ഏഴു മുതല്‍ രാവിലെ ആറുവരെയുള്ള രാത്രി യാത്ര നിരോധിച്ചു.

ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, വള്ളസവാരി തുടങ്ങിയ ജലവിനോദങ്ങളും ട്രക്കിങ്, അഡ്വഞ്ചര്‍ ജീപ്പ് സഫാരി ഉള്‍പ്പെടെയുള്ള സാഹസിക വിനോദങ്ങളും ഓറഞ്ച്, റെഡ് അലര്‍ട്ട് ദിവസങ്ങളില്‍ നിര്‍ത്തിവയ്ക്കണം.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ള എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു.

ഓറഞ്ച്, റെഡ് അലര്‍ട്ട് ദിവസങ്ങളില്‍ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളും ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണവും നിരോധിച്ചു.

ശക്തമായ മഴയുള്ള സാഹചര്യത്തില്‍ നദികള്‍ മുറിച്ചുകടക്കുന്നതിനും നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും വിലക്ക്.

മലയോര റോഡുകളിലൂടെയുള്ള ഗതാഗതം പരമാവധി ഒഴിവാക്കാനും നദികള്‍ക്ക് സമീപം നില്‍ക്കാതിരിക്കാനും നിര്‍ദേശം.

അണക്കെട്ടുകള്‍ക്ക് താഴെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നദികളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ജില്ലാ, താലൂക്ക് തലങ്ങളിലെ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സംവിധാനങ്ങള്‍ സജീവമാക്കും. ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി., പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയുടെ അടിയന്തര സേവനങ്ങളും സജ്ജമാക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!