Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ മലയോര ഹൈവേ ഓട നിർമ്മാണം അശാസ്ത്രീയമെന്ന് പരാതി


മലയോര ഹൈവേയുടെ ഭാഗമായി കട്ടപ്പന ഐറ്റി ഐ ജംഗ്ഷൻ മുതൽ ഇടുക്കിക്കവല വരെയുള്ള ഭാഗങ്ങളിൽ നടക്കുന്ന ഓട നിർമ്മാണം ആശാസ്ത്രിയമെന്ന് വ്യാപാരികൾ.
ഓട്ടകൾ നിർമ്മിച്ചതിന് ശേഷം അതിനകത്തെ കല്ലുകളും , പ്ലാസ്റ്റിക്കുകളും കോൺക്രീറ്റ് കഷണങ്ങളും ഉൾപ്പെടെ നീക്കം ചെയ്യാതെയാണ് ഓട സ്ലാവ് ഇട്ട് മൂടുന്നത്.
ശക്തമായ മഴയിൽ ഓടയിലെ നിരേഴുക്കിന് തടസമാകാനും ഇത് കാരണമാകും.
പല തവണ കരാറുകാരോട് പറഞ്ഞിട്ടുംഓടയിലെ മാലിന്യങ്ങൾ നീക്കാതെയാണ് ഇപ്പോഴും നിർമ്മാണങ്ങൾ നടക്കുന്നതെന്നും വ്യാപാരികൾ പറഞ്ഞു.