Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ചിയാർ കക്കാട്ടുകടയിലെ ബൈക്ക് അപകടത്തിൽ പരിക്കേറ്റ വൃദ്ധൻ മരിച്ചു


ഇന്നലെ (ഏപ്രിൽ 23 ) രാവിലെ 9 മണിയോടെയാണ് കാഞ്ചിയാർ കക്കാട്ടുകടയിൽ അപകടം നടന്നത്. അഞ്ചുരുളി സെറ്റിൽമെന്റ് താന്നിച്ചുവട്ടിൽ മാധവൻ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മുരിക്കാട്ടുകുടി സ്വദേശിയുടെ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ മാധവനെ ഇരുപതേക്കർ താലൂക്ക് ആശൂപത്രിയിലും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നൽകിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. ഇന്ന് രാവിലെയാണ് മാധവൻ മരിച്ചത്.
85 വയസായിരുന്നു.