Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കരുണാപുരം ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും,ഹനുമദ് ജയന്തി മഹോത്സവവും സമാപിച്ചു


നെടുങ്കണ്ടം: കരുണാപുരം ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും,ഹനുമദ് ജയന്തി മഹോത്സവവും സമാപിച്ചു.ഏപ്രിൽ 16 മുതൽ 23 വരെയുള്ള സപ്താഹ യജ്ഞത്തിന്
ബ്രഹ്മശ്രീ താമരക്കുളം പ്രസന്നകുമാർ കാർമികത്വം വഹിച്ചു .സപ്താഹ യജ്ഞതിന്റ സമാപന ദിവസം
ചെന്നാക്കുളം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും വർണ്ണാഭമായ ഘോഷയാത്ര ആരംഭിച്ച് ക്ഷേത്രത്തില്‍ സമാപിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, ഭക്തി ഗാനമേളയും നടന്നു.
മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ ജ്യോതിഷ് ശാസ്ത്രികള്‍, പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, സെക്രട്ടറി സദാശിവന്‍, നന്ദു തിരുമേനി, മോഹനന്‍ കൂട്ടുങ്കല്‍ എന്നിവർ 7ദിവസമായി നടന്നു വന്ന പരുപാടികൾക്ക് നേതൃത്വം നൽകി.