അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാർശചെയ്ത് ബംഗാള്‍ സര്‍ക്കാർ
പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലെ അക്ബർ, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാർശചെയ്ത് ബംഗാള്‍ സർക്കാർ.
അക്ബർ സിംഹത്തിന് സൂരജ് എന്നും പെണ്‍ സിംഹമായ സീതയ്ക്ക് തനായ എന്നുമാണ് ശുപാർശചെയ്തിരിക്കുന്ന പേരുകള്‍. ശുപാർശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമ ബംഗാള്‍ സർക്കാർ കൈമാറി.കേന്ദ്ര മൃഗശാല അതോറിറ്റി ശുപാർശ അംഗീകരിച്ചാല്‍ സിലിഗുഡി സഫാരി പാർക്കിലെ അക്ബർ സിംഹം ഔദ്യോഗിക രേഖകളില്‍ സൂരജ് എന്നായിരിക്കും അറിയപ്പെടുക. പെണ്‍സിംഹത്തിന്റെ പേര് തനായ എന്നുമാകും രേഖപ്പെടുത്തുക. പേര് അംഗീകരിച്ചാല്‍ ഈ സിംഹങ്ങള്‍ ജന്മംനല്‍കുന്ന സിംഹക്കുട്ടികളുടെ രക്ഷകർത്താക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക. എന്നാല്‍, ഈ ശുപാർശ നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങള്‍ക്ക് ഡിജിറ്റല്‍ പേരുകള്‍ നല്‍കാനും അധികാരം ഉണ്ട്.
സിംഹങ്ങള്‍ക്ക് അക്ബർ, സീത എന്നീ പേരുകള്‍ ഇട്ടതിനെ കല്‍ക്കട്ട ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. വി.എച്ച്.പിയുടെ ഹർജി പരിഗണിക്കവെയാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ സർക്യൂട്ട് ബെഞ്ച് ജഡ്ജി വിമർശനം ഉന്നയിച്ചത്. ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിവാദമായ പേരുകള്‍ മാറ്റി വിവാദം ഒഴിവാക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി അഭിപ്രായപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേരുകള്‍ ബംഗാള്‍ സർക്കാർ ശുപാർശചെയ്തിരിക്കുന്നത്. മൃഗങ്ങളെ കൈമാറ്റംചെയ്യുന്ന പദ്ധതിപ്രകാരമാണ് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍നിന്ന് ഒരു ആണ്‍ സിംഹത്തെയും ഒരു പെണ്‍ സിംഹത്തെയും ഫെബ്രുവരി 13-ന് സിലിഗുരി സഫാരി പാർക്കിലേക്ക് മാറ്റിയത്. ആണ്‍സിംഹത്തിന് ഏഴ് വയസ്സും പെണ്‍ സിംഹത്തിന് അഞ്ചുവയസ്സുമാണ് പ്രായം. സിലിഗുരി സഫാരി പാർക്കില്‍ എത്തിയപ്പോള്‍മുതല്‍ ആണ്‍സിംഹത്തിനെ അക്ബർ എന്നും പെണ്‍ സിംഹത്തിനെ സീതയെന്നുമാണ് വിളിച്ചിരുന്നത്. എന്നാല്‍, പേരിട്ടത് തങ്ങളല്ലെന്ന നിലപാടാണ് പശ്ചിമ ബംഗാള്‍ വനംവകുപ്പ് സ്വീകരിച്ചത്.
സംഭവം വിവാദമായതിനെ തുടർന്ന് സിംഹങ്ങള്‍ക്ക് സീത, അക്ബർ എന്നീ പേരിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതിർന്ന ഐഎഫ്‌എസ് ഉദ്യോഗസ്ഥനെ ത്രിപുര സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. വനംവകുപ്പ് പ്രിൻസിപ്പല്‍ ചീഫ് കണ്‍സർവേറ്റർ പ്രബിൻ ലാല്‍ അഗർവാളിനെയാണ് ത്രിപുര സർക്കാർ സസ്പെൻഡ് ചെയ്തത്. സിലിഗുരി സഫാരി പാർക്കിലേക്ക് സിംഹങ്ങളെ കൈമാറുമ്ബോള്‍ ഡെസ്പാച്ച് രജിസ്റ്ററില്‍ സിംഹങ്ങള്‍ക്ക് സീത, അക്ബർ എന്നീ പേരുകള്‍ രേഖപ്പെടുത്തിയത് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ