പ്രധാന വാര്‍ത്തകള്‍
രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈകോവ്-ഡി വാക്സീന്‍


രാജ്യത്ത് കൊവിഡ് വൈറസിനെതിരായ അടിയന്തര ഉപയോഗത്തിന് സൈകോവ്-ഡി വാക്സീന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് അനുമതി തേടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയ സൈകോവ്-ഡി വാക്സീന്‍ പന്ത്രണ്ട് വയസില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്കും നല്‍കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.