എംപിക്കെതിരെ ഉള്ള സിപിഎം നീക്കം ബാലിശം : ഇബ്രാഹിംകുട്ടി കല്ലാർ


കൊവിഡ് മഹാമാരിയുടെ
ഘട്ടത്തിൽ പാർലമെൻറ് മണ്ഡലത്തിലുടനീളം
ഡീൻ കുര്യാക്കോസ് എംപി
നടത്തിയ സജീവ പ്രവർത്തനങ്ങളിലുള്ള സി പി എമ്മിന്റെ അസഹിഷ്ണുതയാണ് ഇടമലക്കുടിയിലെ എംപിയുടെ സന്ദർശനം വിവാദം ആക്കുന്നതിന്
പിന്നിലെന്ന്
ഡിസിസി പ്രസിഡൻറ്
അഡ്വ :ഇബ്രാഹിംകുട്ടി
കല്ലാർ
കൂടെയുണ്ടായിരുന്ന
വ്ലോഗർ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ്
വാങ്ങിയ ശേഷമാണ്
എംപി ക്കൊപ്പം ഇടമലക്കുടി യിലെത്തിയത്
ഇടമലക്കുടി സ്കൂളിലേക്ക് ആവശ്യമായ
പഠനോപകരണങ്ങൾ
എത്തിച്ച വ്ലോഗറെയും
അവിടെ സന്ദർശനം നടത്തിയ എം പി യെയും
അഭിനന്ദിക്കേണ്ട തിനുപകരം വിവാദമുണ്ടാക്കിയ
സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന
തരംതാണ താണ്
ഇത്തവണത്തെ
തദ്വേശ തെരഞ്ഞെടുപ്പിൽ
ഇടമലക്കുടി പഞ്ചായത്തിൽ
കോൺഗ്രസിന്
ഭരണം ലഭിച്ചത് മുതൽ സിപിഎം കാർ
പ്രശ്നങ്ങൾ ഉണ്ടാക്കാൻ
നോക്കുകയാണ്
ജനപ്രതിനിധികളുടെ
സന്ദർശനത്തിൽ പത്ര മാധ്യമ പ്രവർത്തകർ,
വ്ലോഗർമാർ
തുടങ്ങിയ എല്ലാ വരും
ഇടമലക്കുടിയിൽ എത്തിയിട്ടുണ്ട്
കൊവിഡ് രോഗബാധയുടെ
പ്രധാന സമയത്ത്
എത്ര കുടുംബങ്ങളിലാണ് എംപിയുടെ ഡിസാസ്റ്റർ മാനേജ്മെൻറ് ടീം
സഹായം നൽകിയതെന്നും
ഓൺലൈൻ പഠന സഹായം,
പഠനോപകരണ വിതരണം,
ഭക്ഷ്യധാന്യ വിതരണം, തുടങ്ങി നിരവധി കാര്യങ്ങളാണ് എംപിയുടെ നേതൃത്വത്തിൽ
നടന്നതെന്നും ഇത് രാഷ്ട്രീയത്തിനപ്പുറം വിലയിരുത്തേണ്ടത് ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു